പെറുവില്‍ അഭയം തേടി ആയിരക്കണക്കിന് വെനിസ്വലന്‍ പൗരന്മാര്
ലിമ: പെറുവില്‍ അഭയം തേടി നൂറുകണക്കിന് വെനിസ്വലന്‍ പൗരന്മാര്. പെറു രാജ്യത്ത് പ്രവേശിക്കാനുള്ള നിബന്ധനകള്‍ കര്‍ക്കശമാക്കിയതിനു പിറകെയും അഭയാര്‍ഥികള്‍ പ്രവഹിക്കുകയാണ്. നൂറുകണക്കിനു പേരാണു കഴിഞ്ഞ ദിവസം രാജ്യത്ത് അഭയം തേടി അപേക്ഷ സമര്‍പ്പിച്ചത്.
ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും കടുത്ത ക്ഷാമം നേരിടുന്ന വെനിസ്വലയില്നിന്നു പതിനായിരങ്ങളാണു വിവിധ രാജ്യങ്ങളിലേക്കു പലായനം തുടരുന്നത്. 2014 മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 20 ലക്ഷത്തോളം പേരാണു രാജ്യംവിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ അഭയാര്‍ഥികളുടെ ഒഴുക്ക് ശക്തമായിരിക്കുകയാണ്.
എന്നാല്‍, ഇവരെ ഉള്‍ക്കൊള്ളാനാകാതെ പ്രയാസപ്പെടുകയാണ് അയല്‍രാജ്യങ്ങള്‍. ഇതേതുടര്‍ന്ന് പെറുവും ഇക്വഡോറും കഴിഞ്ഞയാഴ്ച നിയമം കര്‍ക്കശമാക്കിയിരുന്നു. രാജ്യത്തു പ്രവേശിക്കുന്നവര്‍ക്ക് പെറു പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുകയാണു ചെയ്തിരിക്കുന്നത്. സമാനമായ നിബന്ധനകള്‍ ഇക്വഡോറും മുന്നോട്ടുവച്ചെങ്കിലും ഇത് കോടതി തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."