മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
ആര്‍പ്പൂക്കര: ജില്ലയില്‍ വീണ്ടും ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് റെയ്ഡ്. പരിശോധനയില്‍ നിരവധി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
കുട്ടികളുടെ ആശുപത്രി പരിസരത്തും മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുമുള്ള ഹോട്ടലുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. നഗരസഭാ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ നാലു ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
സംക്രാന്തി മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ഭാഗങ്ങളിലെ ഹോട്ടലുകളിലാണു പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. മെഡിക്കല്‍ കോളജിനും
കുട്ടികളുടെ ആശുപത്രിക്കു സമീപത്തുള്ള റിയാന്‍, മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കും കുട്ടികളുടെ ആശുപത്രിക്കുമിടയിലുള്ള മാതാ, മഡോണ, ക്ലബ് ഏഴ് എന്നീ ഹോട്ടലുകളില്‍ നിന്നാണു പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ദിവസങ്ങള്‍ പഴക്കമുള്ള ബീഫ് കറി, ബീഫ് ഫ്രൈ, ചോറ്, കപ്പ, മീന്‍കറി എന്നിവയാണു പിടിച്ചെടുത്തതിലേറെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."