50% വിവി പാറ്റുകള്‍ എണ്ണണമെന്ന് 21 രാഷ്ട്രീയപ്പാര്‍ട്ടികള്‍ വീണ്ടും
ന്യൂഡല്‍ഹി: 50 ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 രാഷ്ട്രീയപ്പാര്‍ട്ടികള്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു.
വോട്ടിങ് മെഷിനില്‍ വ്യാപകമായ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇതുസംബന്ധിച്ച പഴയവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ എട്ടിന് പുറപ്പെടുവിച്ച വിധിയില്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ക്കുള്ളില്‍ വരുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചു വീതം മെഷിനുകളിലെ വിവി പാറ്റുകള്‍ എണ്ണാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ബൂത്തിലെ ഒരു മെഷിനിലെ വിവി പാറ്റുകള്‍ എണ്ണുകയാണ് അതുവരെ ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും സുപ്രിംകോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു.
ചന്ദ്രബാബു നായിഡു (ടി.ഡി.പി), ശരത്പവാര്‍ (എന്‍.സി.പി), കെ.സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ഡെറക് ഒബ്രയാന്‍ (ടി.എം.സി), ശരത് യാദവ് (എല്‍.ടി.ജെഡി), അഖിലേഷ് യാദവ് (എസ്.പി), സതീഷ് ചന്ദ്രമിശ്ര (ബി.എസ്.പി), ഖുറം അനിസ് ഉമര്‍ (മുസ്‌ലിംലീഗ്), എം.കെ സ്റ്റാലിന്‍ (ഡി.എം.കെ), ടി.കെ രംഗരാജന്‍ (സി.പി.എം), എസ്. സുധാകര്‍ റെഡ്ഡി (സി.പി.ഐ), മനോജ്കുമാര്‍ ഝാ (ആര്‍.ജെ.ഡി), അരവിന്ദ് കെജ്‌രിവാള്‍ (എ.എ.പി), കെ. ഡാനിഷ് അലി (ആര്‍.ജെ.ഡി), ഫാറുഖ് അബ്ദുല്ല (എന്‍.സി), അജിത് സിങ് (ആര്‍.എല്‍.ഡി), ബദറുദ്ദീന്‍ അജ്മല്‍ (എ.ഐ.യു.ഡി.എഫ്), ജിതിന്‍ റാം മാഞ്ചി (എച്ച്.എ.എം), അശോക് കുമാര്‍.(ജെ.വി.എം), പ്രൊഫ. കോഡനഡ്‌റം (ടി.ജെ.എസ്), കെ.ജി കെന്‍യെ (എന്‍.പി.എഫ്) എന്നിവരാണ് ഹരജിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."