HOME
DETAILS
MAL
ചേലക്കര പഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായി; പ്രസിഡണ്ടായി കോണ്‍ഗ്രസിലെ ടി.സി ശാന്തകുമാരിയെ തെരഞ്ഞെടുത്തു
backup
August 26 2020 | 08:08 AM
തൃശൂര്‍: ചേലക്കര പഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായി. പ്രസിഡന്റ് ആയിരുന്ന ആര്. ഉണ്ണികൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി.സി ശാന്തകുമാരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി ജനറല്‍ സംവരണ വിഭാഗത്തില്‍ ഇടതുമുന്നണിക്ക് മറ്റ് അംഗങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് മത്സരമൊഴിവായത്.
ഇരു മുന്നണികള്‍ക്കും 11 വീതം സീറ്റുകളാണ് തെരഞ്ഞെടുപ്പില്‍ നേടിയത്. പിന്നീട് കോണ്‍ഗ്രസ് അംഗം മരിച്ചതോടെ ഭരണം ഇടതുമുന്നണിക്ക് ലഭിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചുവെങ്കിലും ഭരണം ഇടതുമുന്നണി തുടര്‍ന്നു. ഇടതുമുന്നണിയിലെ ഏക പട്ടികജാതി അംഗമായിരുന്നു ആര്. ഉണ്ണികൃഷ്ണന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."