ബോട്ട് തിരയില്‍പ്പെട്ട് മുങ്ങി; ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്
കരുനാഗപ്പള്ളി(കൊല്ലം): അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ട് തിരയില്‍പ്പെട്ട് മുങ്ങി ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്. മത്സ്യബന്ധനം കഴിഞ്ഞ് അഴീക്കല്‍ ഫിഷിങ് ഹാര്‍ബറിലേക്ക് വരുമ്പോള്‍ അഴിമുഖത്തിന് ഒരു കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് പൂര്‍ണമായും തകരുകയായിരുന്നു. ബോട്ടിലുണ്ടയിരുന്ന ചെറിയഴീക്കല്‍ പടിഞ്ഞാറെ വീട് സ്റ്റാലില്‍ (36), സൂര്യന്‍ പറമ്പില്‍ വസന്തകുമാര്‍ (35), നാഥാ വിലാസം ഹരി (48), പനയറവീട് തിലകന്‍ (59), നെല്ലുംമൂട്ടില്‍ ഷണ്‍മുഖന്‍ (59), ചവറ വടക്കുംഭാഗം പാലവിള തെക്ക് രാജ്ഭവനില്‍ രാജശേഖരന്‍ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചെറിയഴീക്കല്‍ സ്വദേശി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള അമ്മേ നാരയണ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
പിന്നാലെ വന്ന മത്സ്യബന്ധന യാനങ്ങളില്‍ ഉള്ളവരാണ് തകര്‍ന്ന ബോട്ടില്‍ നിന്നും കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തി അഴീക്കല്‍ ഫിഷിങ് ഹാര്‍ബറില്‍ എത്തിച്ചത്. പരുക്കേറ്റ മത്സ്യത്തൊഴിലാളികള്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."