HOME
DETAILS
MAL
തീപിടിത്തം ഉണ്ടായതിനുശേഷം കെ.സുരേന്ദ്രന് സെക്രട്ടറിയേറ്റില്‍ കടന്നതില്‍ അസ്വാഭാവികത: അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം
backup
August 26 2020 | 10:08 AM
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പടെയുള്ളവര്‍ അകത്തുകടന്നതില് അസ്വാഭാവികതയുണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം നിര്‍ദേശം നല്കി.
തീപിടിത്തമുണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ കെ.സുരേന്ദ്രന് സ്ഥലത്തെത്തി. ചീഫ് സെക്രട്ട്രറിപോലും എത്തുന്നതിന് മുന്‍പ് സ്ഥലത്തെത്തിയത് സംശയകരമാണ്. കൂടാതെ സുരേന്ദ്രനും മറ്റുള്ളവരും അകത്തുകടന്നത് സുരക്ഷാ വീഴ്ചയാണ്.തീപിടിത്തത്തിന് പിന്നാലെ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ സ്ഥലത്തെത്തിയത് അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."