HOME
DETAILS

പെരിയ ഇരട്ടകൊലപാതകം: ഖജനാവില്‍ നിന്ന് 88 ലക്ഷം മുടക്കിയിട്ടും സര്‍ക്കാര്‍ തോറ്റു

  
backup
August 26 2020 | 10:08 AM

periya-mueder-latest-news-story111

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതകം സി.ബി.ഐ അന്വേഷണത്തിനെതിരെ വാദിക്കാന്‍ സീനിയര്‍ അഭിഭാഷകര്‍ക്ക് 5 ദിവസത്തേക്ക് സര്‍ക്കാര്‍ നല്‍കിയത് 88ലക്ഷം രൂപ. സോളിസിറ്റര്‍ ജനറലും അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമൊക്കെയായിരുന്ന സുപ്രിംകോടതി സീനിയര്‍ അഭിഭാഷകരെ രംഗത്തിറക്കിയെങ്കിലും ഒടുവില്‍ സര്‍ക്കാരിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം റദ്ദാക്കണമന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ തുടരന്വേഷണം നടത്തി എത്രയും പെട്ടെന്നു അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു സി.ബി.ഐക്ക് കോടതി പ്രത്യേക നിര്‍ദേശം നല്‍കി. സി.ബി.ഐയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ വിചാരണ നടപടികള്‍ ആരംഭിക്കാതെ കാത്തു നില്‍ക്കണമെന്നു വിചാരണ കോടതിയോട് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ട് വന്നതിനുശേഷം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടും പരിശോധിക്കണമെന്നു വിചാരണക്കോടതിക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. സിംഗിള്‍ ബഞ്ച് വിധിയെ തുടര്‍ന്നു സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരാമെന്നു കോടതി വ്യക്തമാക്കി.

കൊലപാതകം നടന്ന ദിവസം ബേക്കല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നു കാസര്‍കോട് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത്ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു ഹരജി സമര്‍പ്പിക്കുകയായിരുന്നു.

ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി സി.ബി.ഐ അന്വേഷണത്തിനു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കേസില്‍ പുനരന്വേഷണത്തിനോ പ്രാഥമിക അന്വേഷണത്തിനോ ഉത്തരവിടുന്നില്ലെന്നു കോടതി വ്യക്തമാക്കി. മുന്‍പു സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിടുന്നത് ശരിയായ വിചാരണയെയും മുന്‍പു കണ്ടെത്തിയിട്ടുള്ള തെളിവുകളേയും ബാധിച്ചേക്കാമെന്നും വിലയിരുത്തി.
2019 ഫെബ്രുവരി 17 നു രാത്രി 7.45 നു കണ്ണാടിപ്പാറയില്‍ വച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. വിധി വൈകുന്ന സാഹചര്യം മുതലാക്കി കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്‌ലാലിന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഇരുവരും. രാത്രി 7.40ഓടെ കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്‌ലാല്‍ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  9 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  9 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  9 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  9 days ago