ഇതരസംസ്ഥാന തൊഴിലാളി ക്യാംപില്‍ നിന്ന് നൂറു പായ്ക്കറ്റ് പുകയില ഉല്‍പന്നം പിടികൂടി
ചങ്ങനാശ്ശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പായിപ്പാട്ടെ ക്യാംപുകളില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന നൂറുപായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാനതൊഴിലാളികളെ അറസ്റ്റുചെയ്തു.രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചരാത്രി 11 മണിയോടെ ചങ്ങനാശ്ശേരി ഡി.വൈ.എസ.്പി കെ. ശ്രീകുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ.്പി അബ്ദുല്‍ സത്താര്‍,സി.ഐ സ്‌കറിയാ മാത്യൂ,തൃക്കൊടിത്താനം എസ് ഐ സുധീഷ്‌കുമാര്‍, എഎസ് ഐ പുഷ്പന്‍,ഷാഡോപോലീസ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്.
ഇവരെ കോടതിയില്‍ ഹാജരാക്കി. പായിപ്പാട്ടും പരിസരപ്രദേശങ്ങളിലും നിരോധിത പുകയില ഉല്‍പന്നങ്ങളും കഞ്ചാവും വ്യാപകമായി വില്‍പന നടക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."