വിദേശ അധ്യാപകർക്ക് സഊദിയിലേക്ക് മടങ്ങാൻ അനുമതി
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ സഊദിയിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശികളായ അധ്യാപകര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ മന്ത്രാലയം അനുമതി നല്‍കി.പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് അധ്യാപകരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് എക്‌സെപ്ഷന്‍സ് കമ്മിറ്റിയാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്.
സഊദിയിലേക്ക് മടങ്ങുന്ന അധ്യാപകര്‍ പി.സി.ആര്‍ പരിശോധനകള്‍ നടത്തണമെന്നും പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. യാത്രയുടെ 48 മണിക്കൂറില്‍ കൂടാത്ത സമയത്താണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്. കൂടാതെ ഇവര്‍ ഹെല്‍ത്ത് ക്വാറന്റൈനും പാലിക്കണം.
പുതിയ അധ്യയന വര്‍ഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രി സന്ദേശം അയച്ചിരുന്നു.
സഊദിയിലേക്കുള്ള മടക്കയാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വിദേശങ്ങളിലെ സഊദി കോണ്‍സുലേറ്റുകളെ സമീപിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടണമെന്നാണ് നിര്‍ദേശം. റിയാദിലെ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉടമകളുമായി ആശയവിനിമയം നടത്തി ഇക്കാര്യം അറിയിക്കാന്‍ റിയാദ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്വകാര്യ വിദ്യാഭ്യാസ ഓഫീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം ഈ മാസം മുപ്പത് മുതലാണ് രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുക. കൊവിഡ് പശ്ചാതലത്തില്‍ ആദ്യ ഏഴ് ആഴ്ചകളില്‍ ഓണ്‍ലൈന്‍ വഴിയാണ പഠനം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."