HOME
DETAILS
MAL
മെഡിക്കല്‍ കോളജിന് അനുമതി നിഷേധിച്ചതിനെതിരെ ജോയ്സ് ജോര്‍ജ്ജ് എം.പി
backup
July 20 2016 | 22:07 PM
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജിന്റെ അനുമതി നിഷേധിച്ച ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടിക്കെതിരെ അഡ്വ: ജോയ്സ് ജോര്‍ജ്ജ് എംപി പാര്‍ലമെന്റില്‍ വിമര്‍ശനമുന്നയിച്ചു.
ആദ്യം അനുമതി നല്‍കുകയും രണ്ട് വര്‍ഷത്തിന് ശേഷം അനുമതി പിന്‍വലിക്കുകയും ചെയ്ത നടപടി അത്യന്തം പ്രതിഷേധകരമാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അമന്റ്മെന്റ് ബില്‍ 2016 ന്റെ ചര്ച്ചയില്പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.പി.
ആവശ്യമായ പഠനങ്ങള്‍ നടത്തി അനുമതി നല്‍കുകയും വിദ്യാര്‍ഥികളുടെ ഭാവിയെയും ജനങ്ങളുടെ ചികിത്സാ സൗകര്യത്തെയും മുന്‍ നിര്‍ത്തി അനുമതി തുടരുകയുമാണ് മെഡിക്കല്‍ കൗണ്‍സില്‍ ചെയ്യേണ്ടിയിരുന്നതെന്നും എം.പി പാര്‍ലമെന്റില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."