ലങ്ക ഭീകരാക്രമണത്തെ ഏതെങ്കിലും കോയ അപലപിച്ചോ- മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് സി.പി സുഗതന്‍
കോഴിക്കോട്: ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംകളെ അധിക്ഷേപിച്ച് നവോത്ഥാന നോതാവ് സി.പി സുഗതന്‍. ലങ്കയിലെ ഭീകരാക്രമണത്തെ അപലപിച്ച ഏതെങ്കിലും അബ്ദുള്ളക്കുട്ടി, അസീസ്, കോയ ഉണ്ടോ? ഫലസ്തീന് വേണ്ടി നിലവിളിച്ചവരെവിടെ? എന്നാണ് സുഗതന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.
പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ കമന്റില്‍ അതിന് വിശദീകരണവും നല്‍കുന്നുണ്ട് സുഗതന്‍. ന്യൂസിലന്‍ഡ് ആക്രമണം നടന്നപ്പോള്‍ ലോകം മുഴുവന്‍ ഇരകള്‍ക്കൊപ്പം നിന്നു. അതുപോലെ ലോകത്ത് എവിടെ ഭീകരാക്രമണം നടന്നാലും ദുഖമുണ്ടാകണം, അതാണു മനുഷ്യത്തം. കേരളത്തിലെ മുസ്‌ലിം സഹോദരന്മാരില്‍ ഭുരിപക്ഷവും ഐ.എസിനു എതിരാണ്?. പക്ഷെ അവര്‍ പലപ്പോഴും നിശബ്ദദ പാലിക്കുന്നു എന്നു കണ്ടിട്ടുണ്ട്. സംഘപരിവാറിനെ എതിര്‍ക്കാന്‍ പിന്തുണ നല്‍കുന്നവര്‍ ഐ.എസിനെ എതിര്‍ക്കാനും മുന്നില്‍ വരണം. അതാണ് ഉദേശിക്കുന്നത്. സുഗതന്‍ വ്യക്തമാക്കുന്നു.
കൂടാതെ ഐ.എസിനെതിരെ ബോധവല്‍ക്കരണത്തിന് ഇടുന്ന പോസ്റ്റ്കളില്‍ വര്‍ഗീയത കാണരുതെന്നും വര്‍ഗീയത മനസ്സില്‍ ഉള്ളവന്‍ എല്ലാത്തിലും വര്‍ഗീയത കാണുമെന്നും സുഗതന്‍ മറ്റൊരു പോസ്റ്റില്‍ പറയുന്നുണ്ട്.
ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായ സി.പി സുഗതന്‍ വനിതാ മതിലിന്റെ സമയത്താണ് പിണറായിയുടെ പക്ഷത്ത് വന്നത്. കടുത്ത മുസ്‌ലിം വിരുദ്ധനായ സുഗതന്‍ ബാബരി മസ്ജിദ് പൊളിച്ച കല്ല് അഭിമാനത്തോടെ വീട്ടില്‍ സൂക്ഷിക്കുന്ന ആളാണ്. ഹാദിയക്കെതിരെയും ഇയാള്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സി.പി സുഗതന്‍ ഖലീഫ ഉമറിനെപ്പോലെയാണ് എന്നായിരുന്നു മന്ത്രി കെ.ടി ജലീല്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."