HOME
DETAILS
MAL
മുല്ലപ്പെരിയാര്‍: തമിഴ്നാട്ടില്‍ നിരാഹാര സമരം
backup
July 20 2016 | 22:07 PM
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ നിരാഹാര സമരം നടത്തി.
കുമളിക്കു സമീപം തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണു തമിഴ് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്. പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു സമരം.
ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യത്തിനു പുറമെ അണക്കെട്ടില്‍ കേന്ദ്ര സേനയെ നിയോഗിക്കുക, ഡാമിലേയ്ക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുക, ബേബി ഡാമിന്റെയും വള്ളക്കടവില്‍നിന്നും അണക്കെട്ടിലേയ്ക്കുള്ള റോഡിന്റെയും അറ്റകുറ്റ പണികള്‍ നടത്താന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. രാവിലെ ഒന്പതിനു തുടങ്ങിയ സമരം വൈകുന്നേരം അഞ്ചിനാണ് അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."