തിരുവനന്തപുരം സ്റ്റേഷന്‍ പരിസ്ഥിതി മാനേജ്‌മെന്റ് സംവിധാനത്തിന് ഐ.എസ്.ഒ അംഗീകാരം
തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ദക്ഷിണ റെയില്‍വേയില്‍ പരിസ്ഥിതി മാനേജ്‌മെന്റ് സംവിധാനത്തിന് ഐ.എസ്.ഒ 14001: 2015 സര്‍ട്ടിഫിക്കറ്റ് നല്‍കും. 2015 ല്‍ നവീകരിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വ്യവസ്ഥാപിതമായ രീതിയില്‍ അതിന്റെ പരിസ്ഥിതി ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാലാണ് അംഗീകാരം നല്‍കുന്നത്.
ഇന്ത്യന്‍ റെയില്‍വേയുടെ നയവും മാര്‍ഗനിര്‍ദേശവും ട്രെയിന്‍ ഓപ്പറേഷന്‍, സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍, ക്ലീന്‍ ആന്‍ഡ് മെയിന്റനന്‍സ്, പാസഞ്ചര്‍ കൈകാര്യം ചെയ്യല്‍, പാസഞ്ചര്‍ സൗകര്യങ്ങള്‍, ടിക്കറ്റ് ബുക്കിങ് പാര്‍സല്‍ ഹാന്‍ഡ്‌ലിങ് എന്നിവയിലുള്ള ഉത്തരവാദിത്ത പൂര്‍വമായ സേവനത്തെ തുടര്‍ന്നാണ് അംഗീകാരം.
2020 ഏപ്രില്‍ 20ന് വാര്‍ഷിക നിരീക്ഷണ ഓഡിറ്റ് ഉപയോഗിച്ച് 2040 വരെ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തിലാകും. സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതിക സ്വാധീനത്തെ മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തനങ്ങളും സുഗമമായ നടപടികളും വിലയിരുത്തുന്നതിന് ഒരു പ്രൊഫഷണല്‍ ഏജന്‍സിയായ 'എല്‍.എം.എസ് സര്‍ട്ടിഫിക്കേഷന്‍'ചുമതലപ്പെടുത്തി. ഐ.എസ്.ആര്‍ 14001: 2015 സാക്ഷ്യപ്പെടുത്തിയ കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷനാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."