ചെറുതോണിയില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ പണിമുടക്കി
ചെറുതോണി: ഹൈക്കോടതി ഉത്തരവുമായി ചെറുതോണി ടൗണില്‍ ഔട്ടോ ഓടിക്കാന്‍ പൈനാവ് സ്വദേശിയായ യുവാവ് എത്തിയതിനെ തുടര്‍ന്ന് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ സംയുക്തമായി പണിമുടക്കി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ നിന്ന് പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്കിയ ഓട്ടോറിക്ഷയാണ് പൈനാവ് സ്വദേശി കോടതി ഉത്തരവുമായി ഓടിക്കാന്‍ എത്തിയത്. ഇതിന് മുമ്പ് ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ വന്നപ്പോള്‍ ഓട്ടോതൊഴിലാളികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് യുവാവ് കോടതിയെ സമീപിച്ചത്. സ്ഥലപരിമിതി മൂലം വിഷമിക്കുന്ന ചെറുതോണി ടൗണില്‍ ഉള്‍ക്കെള്ളാവുന്നതിലധികം ഓട്ടോറിക്ഷകളാണ് ഇപ്പോള്‍ ഓടുന്നത്. യാതരു നിയന്ത്രണവും ഇല്ലാതെയാണ് ടൗണില്‍ പുതിയതായി ഓട്ടോറിക്ഷകള്‍ ഇറക്കുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ടൗണില്‍ ടാക്സി സ്റ്റാന്റ് നിര്‍മ്മിച്ച് സ്റ്റാന്റ് പെര്‍മിറ്റ് നല്‍കാത്ത പഞ്ചായത്ത് അധിക്യതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ചെറുതോണി ടൗണില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ വാഹനം ഓടിക്കാതെ സൂചന പണിമുടക്ക് നടത്തിയത്.സംയുക്ത യൂണിയന്റെ നേത്യത്വത്തില്‍ ഇന്നലെ ഉച്ചക്ക് ഒന്ന് മുതല്‍ ആരംഭിച്ച പണിമുടക്ക് വൈകുന്നേരം അഞ്ചിനാണ് അവസാനിച്ചത്.
ടാക്സി വാഹനങ്ങള്‍ക്ക് പര്‍ക്ക് ചെയ്യുന്നതിനായി ടാക്സിസ്റ്റാന്റ് നിര്‍മ്മിച്ച് പഞ്ചായത്ത് ലൈസന്‍സും നല്‍കണമെന്ന തൊഴിലാളികളുടെ ആവശ്യം പഞ്ചായത്ത് അവഗണിച്ചാല്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."