മെഡലുറപ്പിച്ച് ഇന്ത്യന്‍ സംഘം
ഗെയിംസിന്റെ എട്ടാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ വിവിധ ടീമുകള്‍ മെഡല്‍ ഉറപ്പിച്ചു. വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാള്, പി. വി സിന്ധു എന്നിവര്‍ സെമി ഫൈനലില്‍ വിജയിച്ച് ഫൈനലിന് യോഗ്യത നേടി. ഇതോടെ ഇരുവരും മെഡല്‍ ഉറപ്പിച്ചു. പുരുഷ വനിതാ അമ്പെയ്ത് ടീമുകളും മെഡല്‍ ഉറപ്പിച്ചു. സെമി ഫൈനലില്‍ ജയിച്ചതോടെയാണ് ടീമുകള്‍ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. പുരുഷ ടീം ചൈനീസ് തായ്പെയിയേ 230-227 എന്ന പോയിന്റിന് പരാജയപ്പെടുത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. വനിതാ ടീമും ചൈനീസ് തായ്പെയ് ടീമിനെയാണ് തോല്പിച്ച് ഫൈനലിന് യോഗ്യത നേടിയത്. 225-222 എന്ന പോയിന്റിനായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം. തായ്ലന്റ് താരം നിച്ചാവോണ്‍ ജിന്‍ഡാപോളിനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിന് യോഗ്യത നേടിയത്. 21-11, 16-21, 21-14 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ സെറ്റില്‍ സിന്ധു മികച്ച പ്രകടനം നടത്തിയെങ്കിലും രണ്ടാം സെറ്റില്‍ താരത്തിന് കാലിടറി. എന്നാല്‍ അടുത്ത സെറ്റില്‍ മത്സരം കൈപ്പിടിയിലൊതുക്കുയായിരുന്നു ഇന്ത്യന്‍ താരം. ഇന്തോനേഷ്യന്‍ താരവും ലോക നാലാം നമ്പറുമായ റാച്ചനോക് ഇന്റാനോണിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ താരം സൈന നെഹ്വാള് ഫൈനലിലെത്തിയത്. 21-19, 21-16 എന്ന സ്കോറിനായിരുന്നു സൈനയുടെ ജയം. ജയത്തോടെ വ്യക്തിഗത ഇനത്തില്‍ താരം മെഡല്‍ ഉറപ്പിച്ചു. ആദ്യ സെറ്റില്‍ 3-12 പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യന്‍ താരം തിരിച്ചു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."