സഊദിയിലെ യാമ്പുവിൽ കാണാതായ കുടക് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
മദീന: സഊദിയിലെ യാമ്പുവിൽ നിന്ന് കാണാതായ കർണ്ണാടക കുടക് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ 22 മുതൽ കാണാതായ കുടക് സ്വദേശിയായ അലി പെരിയന്ത മുഹമ്മദ് (47) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യാമ്പു ടൊയോട്ട ഭാഗത്തെ പഴയ കെട്ടിടത്തി ലെ ഉപയോഗ ശൂന്യമായ ബാത്ത് റൂമിൽ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ടൗൺ ഹെറിറ്റേജ് പാർക്കിനടുത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് സാധാരണ പോലെ വൈകുന്നേരം റൂമിലേക്ക് പോകുകയാണ് എന്ന് പറഞ്ഞിറങ്ങിയ അലിയെ രാത്രി ജോലിക്ക് തിരിച്ചെത്താത്തത് കണ്ടപ്പോൾ മുതൽ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചിരുന്നു. നാട്ടിലേക്കു മടങ്ങാൻ ഫൈനൽ എക്സിറ്റ് അടിച്ച് വിമാന യാത്രക്കുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
യാംബു ജനറൽ ഹോ സ്പിറ്റലിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബു വിൽ തന്നെ ഖബറടക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. യാമ്പുവിലുള്ള ഭാര്യാ സഹോദരൻ മുഹമ്മദ് കുടകും യാമ്പു മലയാളി അസോസിയേഷന്റെ സന്നദ്ധ പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. പെരിയന്ത മുഹമ്മദ് ഹാജിയാണ് അലിയുടെ പിതാവ്. മാതാവ് : ഖദീജ. ഭാര്യ : റഹ് മത്ത്. മക്കൾ : അജ്മൽ, സുഫ്‌യാൻ, സുഹാന. മരുമകൻ : റാസിഖ് അമ്പറ്റ. സഹോദരങ്ങൾ : അബ്ദുല്ല, ഹനീഫ, ഇബ്രാഹീം, മൊയ്തീൻ, സഫിയ, ശരീഫ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."