ചെക്‌പോസ്റ്റുകള്‍ നോക്കുകുത്തികളാകുന്നു: ലഹരി കടത്ത് സജീവം
വാളയാര്‍ : ചെക്‌പോസ്റ്റുകളിലും ദേശീയ -സംസ്ഥാന പാതകളിലും സ്വകാര്യ - കെഎസ്ആര്‍ടിസി ബസുകളില്‍ റാന്‍ഡം ചെക്കിംഗും സര്‍പ്രൈസ് ചെക്കിംഗുമൊക്കെ നടത്തുന്നുണ്ടെങ്കിലും ലഹരിക്കടത്തു നിര്‍ബാധം തുടരുന്നു. ഏറ്റവു കൂടുതല്‍ അതിര്‍ത്തി കടന്നെത്തുന്ന കഞ്ചാവും നിരോധിത പുകയിലയുല്‍പ്പന്നങ്ങളുമാണ് കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ഒറ്റ ദിവസം 375 കിലോ കഞ്ചാവു പിടിച്ചിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കഞ്ചാവ വേട്ടയാണെന്നു പറയുമ്പോഴും ഇതിന്റെയെല്ലാം ഉറിവിടം ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഉത്തരമില്ലാത്ത ചോദ്യമാണ്. മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് അടുത്തിടെ ലഹരിക്കടത്ത് വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 ല്‍ 1174 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 255 കേസ് കഞ്ചാവുമായി ബന്ധപ്പെട്ടതാണെങ്കില്‍ 2018 ല്‍ പിടിച്ച 1033 കേസുകളില്‍ കഞ്ചാവു കേസിന്റെ എണ്ണം 261 ആണ്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെ മാത്രം 278 അബ്കാരി കേസുകളില്‍ 75 ഉം കഞ്ചാവു കേസുകളാണെന്നത് പരിതാപകരമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനമാവുമ്പോഴും കഞ്ചാവുകേസിന്റെ എണ്ണം മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് പത്തിരട്ടിയാവുമെന്നാണ് സൂചന. തമിഴ്‌നാട്ടിലെ തേനി, പഴനി, ദിണ്ധിക്കല്‍, ട്രിച്ചി എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതലും കഞ്ചാവെത്തുന്നത്. ഇതിനു പുറമെ ട്രെയിന്‍മാര്‍ഗ്ഗം ആന്ധ്രാ, ഒഡീഷ, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലെ നക്‌സല്‍ കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവും മയക്കുമരുന്നുള്‍പ്പടെ എത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതര സംസ്ഥാനക്കരും വിദ്യാര്‍ത്ഥികളുമാണ് നേരത്തെ കഞ്ചാവിന്റെ ഉപഭോക്താക്കളെങ്കില്‍ ഇവരിമുപ്പോള്‍ കഞ്ചാവുകടത്തിന്റെ കരിയര്‍മാര്‍ കൂടിയായി പ്രവര്‍ത്തിക്കുകയാണ്.
മറ്റൊരു വസ്തുത സംസ്ഥാന പ്രമുഖ കോളേജ് പരിസരങ്ങളെയും ഇതര സംസ്ഥാനക്കാരുടെ ക്യാംപസുകള്‍ എന്നിവിടങ്ങളിലുമൊക്കെ ലഹരി മാഫിയ സജീവമാണ്. ലഹരിയുപയോഗങ്ങളില്‍ കൂടുതലും 15 നും 30 നും മിടയില്‍ പ്രായമുള്ള കൗമാരക്കാരാണ്. കഞ്ചാവിനു പുറമെ ഹാഷിഷ് ഓയില്‍, ന്യൂജെന്‍ഡ്രഗ്‌സ്, ലഹരി ഗുളികകള്‍, എംബിഎംഎ. ക്രസ്റ്റല്‍ ഗുളികകള്‍, എല്‍എസ്ഡി സ്റ്റാംപ്, കഞ്ചാവു ലേഹ്യം എന്നിവയാണ് വിപണിയില്‍ യുവാക്കളെയുപയോഗിച്ച് വില്‍പ്പന നടത്തുന്നതെന്നിരിക്കെ ഇവയുടെ ഉറവിടത്തെപ്പറ്റിയോ ഇവയുടെ വില്‍പ്പന തടയുന്നതിനെ സംബന്ധിച്ചോ നടപടികളെല്ലാം പ്രഹസനമാണ്. സംസ്ഥആനത്ത് ലഹരിമുപയോഗിക്കുന്നവര്‍ 99 ശതമാവും നടക്കുന്നത് ആഘോഷ - ഉത്സവവേളകളിലും അവധിക്കാലത്തും പാര്‍ട്ടികള്‍ വഴിയുമാണ്. ഇതിനു പുറമെ സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള് ലഹരിവില്‍പ്പന സജീവമാണ്. ദിനംപ്രതി ഒരു കേസെങ്കിലും ലഹരിക്കടത്തുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതില്ലെന്ന സ്ഥിതിയാണിപ്പോള്‍. എന്നാല്‍ പിടിച്ചെടുക്കുന്ന ലഹരി ഗുളികകള്‍ എന്തുചെയ്യുമെന്നത് സംബന്ധിച്ച് പലതും അന്യമാണ്. റെയില്‍വെ പോലീസുമായി സഹകരിച്ച് റെയില്‍വെസ്റ്റേഷന്‍, ആദിവാസി കോളനികള്‍, മലയോരമേഖലകള്‍, തീരദേശം, ആംഡംബര വാഹനങ്ങള്‍ എന്നവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ടെങ്കിലും പരിശോധനകളെ ഒന്നുമല്ലാതാക്കി അനുദിനം ലഹരിക്കടത്ത് വര്‍ധിക്കുന്നത് ഉദ്യോഗസ്ഥരെയും ആശങ്കയിലാഴ്ത്തുകയാണ്. കഞ്ചാവില്‍ തന്നെ വിപണിയില്‍ മൂല്യമുള്ളത് നീലചടയനാണ്. ഇപ്പോള്‍ കഞ്ചാവുയുപയോഗിച്ചുള്ള ലേഹ്യഗുളിക എന്നവിയും യുവാക്കളെ ലക്ഷ്യമിട്ട് വിപണിയിലെത്തുന്നുണ്ട്. ബസ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സിനിമ തിയേറ്ററുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരങ്ങളൊക്കെ ലഹരിവില്‍പ്പന കേന്ദ്രങ്ങളായി മാറുമ്പോഴും പലരും പലതും കണ്ടില്ലെന്നു നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• 2 months agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• 2 months agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• 2 months agoതമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു
Kerala
• 2 months agoകുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• 2 months agoഅബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• 2 months agoപട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• 2 months agoദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• 2 months agoപൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Kerala
• 2 months agoകറന്റ് അഫയേഴ്സ്-13-10-2024
PSC/UPSC
• 2 months agoസഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അഞ്ചു ദിവസം ബാക്കി
Saudi-arabia
• 2 months ago'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 2 months agoമദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല
Kerala
• 2 months agoഉലുവ ആരോഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ
Saudi-arabia
• 2 months agoപുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി
Kerala
• 2 months ago'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്
Kerala
• 2 months agoഎസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്
Kerala
• 2 months agoആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം
Kerala
• 2 months ago'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ
മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും കാന്‍ഗോ