HOME
DETAILS

ക്യാംപുകളില്‍നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കുക

  
backup
August 27 2018 | 04:08 AM

%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80

ആലപ്പുഴ: പരമാവധി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങരുത്. ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങരുത്. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒരുമിച്ചുപോകണം. ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേയ്ക്ക് പോകരുത്. വിഷപ്പാമ്പുകളെ കണ്ടാല്‍ 9656135555 (ആലപ്പുഴ റേഞ്ച്) 8281004595 (ചെങ്ങന്നുര്‍ റേഞ്ച്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
ശുദ്ധവായു ലഭിക്കുന്നതിന് ജനലുകളും വാതിലുകളും തുറന്നിടുക. കഴിയുമെങ്കില്‍ വീടിന് പുറത്തുനിന്നും തുറക്കുക. ചെന്നുകയറിയ ഉടനെ തീ കത്തിക്കരുത്. ഗ്യാസ് സിലിണ്ടര്‍ ഓഫാക്കുക. മതില്‍, വീട് എന്നിവയ്‌ക്കൊക്കെ ബലക്ഷയം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ഒരു കാരണവശാലും തളളിത്തുറക്കരുത്. ശുചീകരണം തുടങ്ങും മുമ്പ് രോഗപ്രതിരോധ മരുന്നുകള്‍ നിര്‍ബന്ധമായും കഴിക്കണം. ക്ലീനിംഗ് നടത്തുമ്പോള്‍ കൈയുറകളും, മാസ്‌ക് ഉപയോഗിക്കുകയോ തോര്‍ത്ത് ഉപയോഗിച്ച് മൂക്ക് മറക്കുകയോ ചെയ്യുക. വീട് പൂര്‍ണ്ണമായും വൃത്തിയാക്കുന്നതുവരെ ചെരിപ്പ് ഉപയോഗിക്കണം.
മാലിന്യങ്ങള്‍ ജൈവം അജൈവം എന്നിങ്ങനെ പ്രത്യേകം തരംതിരിക്കുക. അഴുകുന്ന മാലിന്യങ്ങള്‍ കുഴിയില്‍ നിക്ഷേപിച്ച് കമ്പോസ്റ്റാക്കുക. അജൈവമാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കിയശേഷം സുക്ഷിക്കുക. ഇലക്ട്രിക് ഇലക്ട്രോണിക് സാധനങ്ങളും പ്ലാസ്റ്റിക്കുകളും പ്രത്യേകം പ്രത്യേകം ചാക്കിലാക്കി സൂക്ഷിക്കുക. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനുമുമ്പ് വൈദ്യുതിയുടേയും പാചകവാതകത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. വീടും പരിസരവും വൃത്തിയാക്കിയശേഷം സാധാരണ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ലായനിയാക്കി തളിക്കുക. (10 ലിറ്റര്‍ വെള്ളത്തിന് 150 ഗ്രാം എന്ന കണക്കില്‍) മലിനപ്പെട്ട കിണറുകള്‍, ടാങ്കുകള്‍, കുടിവെളള സ്രോതസ്സുകള്‍ പെപ്പിലൂടെ ലഭിക്കുന്ന വെളളം എന്നിവ സൂപ്പര്‍ ക്ലോറിനേഷന്‍ (1000 ലിറ്റര്‍ വെളളത്തില്‍ അഞ്ചു ഗ്രാം ബ്ലീച്ചിങ് പൗഡര്‍) നടത്തി ഒരു മണിക്കൂറിനുശേഷം മാത്രം ഉപയോഗിച്ചുതുടങ്ങുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക (കുപ്പിവെള്ളം ഉള്‍പ്പെടെ).
വീടിനുളളിലിരുന്ന ഭക്ഷ്യസാധനങ്ങള്‍ ഒരുകാരണവശാലും ഉപയോഗിക്കരുത്. ഫ്‌ളഷുകളും പൈപ്പുകളും ഉപയോഗപ്രദമാണോ എന്ന് പരിശോധിക്കുക. വീടിന്റെ നാലുവശത്തുനിന്നുമുളള ഫോട്ടോ എടുത്തുവെയ്ക്കണം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയം വേഗം ഡോക്ടറുടെ സേവനം തേടേണ്ടതാണ്. നാശനഷ്ടങ്ങളുണ്ടായ വസ്തുക്കളുടെയും സാധനങ്ങളുടെയും ഫോട്ടോകളും എടുത്തുസൂക്ഷിക്കുക. ഇവ നാശനഷ്ടങ്ങളുടെ കണക്കെടുപ്പിന് പിന്നീട് ഗുണകരമാകും. ശുചിത്വമിഷന്‍ ഇത് സംബന്ധിച്ച് നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  a minute ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  31 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  40 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago