പുതിയ വിഡിയോ ആപ്പുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ജോയി സെബാസ്റ്റ്യന്‍
സ്വന്തം ലേഖകന്‍
ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ ടെലിവിഷന്‍ വഴി പങ്കെടുക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഉള്‍പ്പെടെ പുതിയ വിഡിയോ ആപ്പുകള്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഇന്നവൊഷന് വിന്നറായ വി - കണ്‍സോളിന്റെ ഉപജ്ഞാതാവ് ജോയി സെബാസ്റ്റിയന് പറഞ്ഞു. ആലപ്പുഴ പ്രസ്ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ മൊബൈല്‍ ഫോണിലൂടെയാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ളാസില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഈ സൗകര്യം ടി.വിയില്‍ ലഭ്യമാക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ടെക്ജെന്‍ഷ്യ വികസിപ്പിച്ചിരിക്കുന്നത്. കൂടാതെ വീഡിയോ കോണ്‍ഫറന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ടെലിമെഡിസിന്‍, പാലിയേറ്റീവ് കെയര്‍ മേഖലകള്‍ക്കായി പുതിയ ആപ്പുകള്‍ വികസിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് വേണ്ടി വികസിപ്പിച്ചിട്ടുള്ള വി കണ്‍സോള്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വി കണ്‍സോള്‍ വിഡിയോ കോണ്‍ഫറന്‍സ് ആപ്പ് ഉടന്‍ തന്നെ പുറത്തിറക്കും. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും വി കണ്‍സോളിന് അന്വേഷണങ്ങള്‍ വന്നിട്ടുണ്ട്. വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം ഗ്രാമങ്ങളിലും ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍ കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നമ്മുടെ ഗ്രാമീണ മേഖലയിലെ കുട്ടികളില്‍നിന്നു ഉണ്ടാകുമെന്നും ജോയി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."