ഇടതുപക്ഷത്തിനു വോട്ട് ചെയ്തെന്ന് ഫേസ്ബുക്കില്‍ കുറിച്ച യുവാവിന് മര്‍ദനം
ശാസ്താംകോട്ട: ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥിക്ക് ജീവിതത്തില്‍ ആദ്യമായി വോട്ട് ചെയ്തെന്ന് ഫേസ്ബുക്കില്‍ കുറിച്ച യുവാവിനെ രാത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി മര്‍ദിക്കുകയും പോര്‍ച്ചില്‍ കിടന്ന കാര്‍ നശിപ്പിക്കുകയും ചെയ്തു.
മനക്കര പടിഞ്ഞാറേ പൊയ്കയില്‍ പ്രത്യുഷ് മുരളിക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. കോണ്‍ഗ്രസ് അനുഭാവിയായിരുന്ന പ്രത്യുഷ് തെരെഞ്ഞെടുപ്പ് ദിവസം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബൂത്ത് ഓഫിസില്‍ സജീവമായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈകിട്ട് ശാസ്താംകോട്ട ടൗണില്‍ വച്ച് പ്രത്യുഷുമായി വാക്കേറ്റം ഉണ്ടാകുകയും രാത്രിയില്‍ വീട്ടില്‍ കയറി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. പോര്‍ച്ചില്‍ കിടന്ന ഹോണ്ട സിറ്റി കാറിന്റെ ഗ്ലാസുകള്‍ പൊട്ടിക്കുകയും കല്ലും കമ്പിപ്പാരയും ഉപയോഗിച്ച് കാര്‍ നശിപ്പിക്കുകയും ചെയ്തു. തലക്ക് പരുക്കേറ്റ പ്രത്യുഷിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രത്യുഷ് പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."