കൊല്ലം ലോക്സഭ മണ്ഡലത്തില്‍ 74.40 ശതമാനം പോളിങ്
കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ 74.40 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 9,61,849 വോട്ടുകളാണ് പോള്‍ ചെയ്തത്. 5,16,222 സ്ത്രീകളും 4,45,623 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറും വോട്ട് ചെയ്തു.
ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് 1,50,939 പേര് വോട്ട് ചെയ്ത കുണ്ടറ നിയമസഭാ നിയോജക മണ്ഡലത്തിലാണ്. കുറവ് 1,27,421 പേര് വോട്ട് ചെയ്തത് കൊല്ലം മണ്ഡലത്തിലും. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്തത് 80,166 പോള്‍ ചെയ്ത കുണ്ടറ മണ്ഡലത്തിലും കുറവ് 65,904 പേര് വോട്ട് ചെയ്ത ഇരവിപുരം മണ്ഡലത്തിലുമാണ്. പുരുഷന്മാര് ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയത് 70,773 പേര് പോള്‍ ചെയ്ത കുണ്ടറ മണ്ഡലത്തിലും കുറവ് 58,118 പേര് പോള്‍ ചെയ്ത ചാത്തന്നൂര്‍ മണ്ഡലത്തിലുമാണ്.
നിയമസഭാ മണ്ഡലാടിസ്ഥാനത്തിലെ വോട്ടിങ് നില: കൊല്ലം: 75.10, ഇരവിപുരം: 73.49, ചാത്തന്നൂര്‍: 73.15, ചവറ: 77.31, കുണ്ടറ 75.77, പുനലൂര്‍: 72.40, ചടയമംഗലം: 73.86.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."