HOME
DETAILS

ഉറവ വറ്റാതെ ഈരാററുപേട്ടയില്‍ നിന്ന് ദുരിത പ്രദേശങ്ങളിലേക്ക് കാരുണ്യ പ്രവാഹം

  
backup
August 27 2018 | 04:08 AM

%e0%b4%89%e0%b4%b1%e0%b4%b5-%e0%b4%b5%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86-%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b4%b1%e0%b5%81%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af

ഈരാറ്റുപേട്ട: പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ഈരാററുപേട്ടയില്‍ നിന്ന് ദുരിത പ്രദേശങ്ങിളിലേക്ക് കാരണ്യ പ്രവാഹം.
മഴക്കെടുതി ഈരാറ്റുപേട്ടയെ ഏറെ ബാധിച്ചില്ലങ്കിലും സമീപ പ്രദേശങ്ങളിലെ സാഹചര്യം മനസിലാക്കി കോട്ടയം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമെ പത്തനംത്തിട്ട, ചെങ്ങന്നൂര്‍, ഇടുക്കി, പാനായിക്കുളം, പറവൂര്‍, ആലുവ, ചാലക്കുടി എന്നീ പ്രദേശങ്ങളിലെ മുഴുവന്‍ ക്യാമ്പുകളിലും ഭക്ഷണം, തുണിത്തരങ്ങള്‍, കുടിവെള്ളം മരുന്നുകള്‍, ബേബിഫുഡുകള്‍എന്നിവ ആവശ്യനുസരണം എത്തിച്ച് മാതൃകയായി.കോടിക്കണക്കി ന് രൂപയുടെ സാധനങ്ങളാണ് ഈരാററുപേട്ടയില്‍ നിന്ന്്ദുരിതബാധിത മേഖലകളില്‍എത്തിച്ചത്. ദുരിതബാധിത പ്രദേശളില്‍ഒറ്റകെട്ടായി കൈകോര്‍ത്ത് രാപകലില്ലാതെ സ്വന്തം ജീവന്‍ പണയം വെച്ചും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കിയ ഈരാററുപേട്ടയിലെയുവാക്കള്‍ നാടിന് അഭിമാനമായി.
പ്രളയം മൂലം വിടുകളില്‍ കുടുങ്ങി കിടന്ന ആയിരങ്ങളെയാണ് രക്ഷപെടുത്തി ക്യാമ്പുകളില്‍ എത്തിച്ചത്. ഈരാററുപേട്ട നഗരസഭ, മുസ് ലിം ലീഗ് , എസ്.ഡി.പി. ഐ ഡി വൈ.എഫ്.ഐ, കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിപുറമെ സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായഏകോപന സമിതി എന്നിസംഘടനകള്‍, മഹല്ലുകള്‍, അരുവിത്തുറ പള്ളി ,വിവിധ ക്ലബ്ബുകള്‍, നവ സാമൂഹികൂട്ടായ്മകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങി ഒട്ടേറെ പേര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്നത്.
17 -ാംതിയതി ഈരാററുപേട്ട ടൗണില്‍ തുടങ്ങിയ കരുണയുടെ ദുരന്ത നിവാരണ ദുരിതാശ്വാസ കളക്ഷ ന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം പുനരധിവാസ വിഭവ സമാഹരണ യജ്ഞവും കളക്ഷന്‍ സംഗമവും നടക്കും. കരുണ വളണ്ടിയര്‍മാരുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച് 7 മണിക്ക് കളക്ഷന്‍ അവസാനിക്കും. തുടര്‍ന്ന് വടക്കേക്കരയില്‍ പൊതുസമ്മേളനവും നടക്കും.
പത്തനം തിട്ട എം.പി ആന്റോ ആന്റണി, പി.സി ജോര്‍ജ് എംഎല്‍എ, ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ കബീര്‍ വലിയവീട്ടില്‍, ഇല്‍യാസ് മൗലവി, യൂസുഫ് ഉമരി, എ.എം.എ സമദ്, കരുണ ചെയര്‍മാന്‍ എന്‍.എ.എം ഹാറൂന്‍, അജ്മല്‍ പാറനാനി, സക്കീര്‍ കറുകാഞ്ചേരി, സമീര്‍ കെ.എ തുടങ്ങിയവര്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago
No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago