മന്ത്രി എ.സി മൊയ്തീന്റെ ഓഫിസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്
മന്ത്രിയും മറ്റ് ജീവനക്കാരും നിരീക്ഷണത്തില്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഓഫിസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയും ഓഫിസിലെ മറ്റ് ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. സെക്രട്ടേറിയറ്റ് അനകസ് ഒന്നിലെ അഞ്ചാംനില അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്ന് ആഴ്ചകളില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായേക്കുമെന്ന് ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങള്‍ കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."