എച്ച്.ഐ.വി ബാധിച്ചയാളെ ഗാന്ധിഭവന്‍ ഏറ്റെടുത്തു
പത്തനാപുരം: വീട്ടുകാര്‍ ഉപേക്ഷിച്ച എച്ച്.ഐ.വി ബാധിതന് ഗാന്ധിഭവന്‍ അഭയം കൊടുത്തു. കൊല്ലം ശാസ്താംകോട്ട കാരാളി ജങ്ഷനിലെ വായനശാലയുടെ വരാന്തയില്‍ അത്യാസന്നനിലയില്‍ കഴിഞ്ഞ 53 വയസുകാരനെയാണ് ഗാന്ധിഭവന്‍ ഏറ്റെടുത്തത്.
കേരളത്തിന് പുറത്ത് വിവിധയിടങ്ങളില്‍ ജോലിചെയ്തു വരുമ്പോഴാണ് ഇയാള്‍ രോഗബാധിതനാകുന്നത്. ഇതോടെ ബന്ധുക്കളെല്ലാം ഇയാളെ കൈയൊഴിയുകയായിരുന്നു. തുടര്‍ന്ന് ഒരു ഒറ്റമുറി ഷെഡില്‍ അവശനിലയില്‍ കഴിയവേ മറിഞ്ഞുവീണ് ഇയാള്‍ക്ക് ഗുരുതര പരുക്കുപറ്റി. നട്ടെല്ലിന്റെ ചലനശേഷി നഷ്ടപ്പെട്ടതോടൊപ്പം ഇടതുകാലിന്റെ ഞരമ്പും മുറിഞ്ഞുപോയി. വിവരമറിഞ്ഞ് നാട്ടുകാര്‍ ഇടപെട്ട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്ന് മടങ്ങിവന്നപ്പോഴേക്കും താമസിച്ചിരുന്ന ഷെഡ് സാമൂഹ്യ വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചിരുന്നു. താമസിക്കാനിടമില്ലാത്ത അവസ്ഥ വന്നതോടെ ഇദ്ദേഹം അടുത്തുള്ള വായനശാലയില്‍ അഭയം തേടുകയായിരുന്നു. ശേഷം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ശാസ്താംകോട്ട പൊലിസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഗാന്ധിഭവനില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."