HOME
DETAILS

റീസര്‍വേക്കായി ഭൂമി വൃത്തിയാക്കിയ ഉടമകള്‍ക്കെതിരേ പൊലിസ് കേസെടുത്തതായി ആക്ഷേപം

  
backup
July 20 2016 | 22:07 PM

%e0%b4%b1%e0%b5%80%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d


ആലപ്പുഴ : റീ സര്‍വേ നടത്താന്‍ സ്വന്തം ഭൂമി വൃത്തിയാക്കാനെത്തിയ അവകാശികള്‍ക്കെതിരേ പൊലിസ് കേസെടുത്തെന്ന് ആക്ഷേപം.
സമീപത്തെ റിസോര്‍ട്ട് കമ്പനിയുടെ പരാതിയിലാണ് നിയമിവുദ്ധമായി പൊലിസ് കേസെടുത്തതെന്നാണ് ആരോപണം. ആലപ്പുഴ ടൗണിലെ ആദ്യകാല വ്യവസായിയായിരുന്ന പിച്ചറാവുത്തര്‍ മണ്ണഞ്ചേരി വില്ലേജിലെ പൊന്നാട് പെരുന്തുരുത്തി മുറിയിലെ കായലിനോട് ചേര്‍ന്നു കിടക്കുന്ന രണ്ടേക്കര്‍ ഭൂമി 1945 ല്‍ തീറെഴുതി വാങ്ങിയിരുന്നു. ഈ ഭൂമിയുടെ മൂന്ന് വശവും സ്വകാര്യ റിസോര്‍ട്ട് കമ്പിയുടെ കൈവശമാണ്. പിച്ചറാവുത്തറുടെ അനന്തരാവകാശികള്‍ അടുത്തിടെ റീസര്‍വേക്കായി ഭൂമി വൃത്തിയാക്കി എടുക്കാന്‍ എത്തിയതോടെയാണ് റിസോര്‍ട്ട് കമ്പനി എതിര്‍പ്പുമായി രംഗത്തെത്തിയതെന്ന് പറയുന്നു.
ഈ രണ്ട് ഏക്കര്‍ വസ്തു മുന്‍പ് തന്നെ റിസോര്‍ട്ട് ഉടമകള്‍ ആവശ്യപ്പെട്ടതായും. ഇതിന്റെ പേരില്‍ റിസോര്‍ട്ട് കമ്പനി അന്തരാവകാശികളെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നതായും പറയുന്നു.
എന്നാല്‍, ഇതിനൊന്നും അനന്തരാവകാശികള്‍ വഴങ്ങിയില്ല. നിലവില്‍ വസ്തു റീസര്‍വേ നടക്കാത്തതിനാല്‍ ചെങ്ങന്നൂര്‍ റീ സര്‍വേ അസി. ഡയറക്ടര്‍, അമ്പലപ്പുഴ അഡീഷ്ണല്‍ തഹസില്‍ദാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം റീ സര്‍വേ നടത്താന്‍ അതിരു നിര്‍ണയിക്കാനായി പിച്ചറാവുത്തറുടെ അവകാശികള്‍ കഴിഞ്ഞ ദിവസം ഭൂമി വൃത്തിയാക്കി. ഇതിനിടെയാണ് പൊലിസ് രംഗത്തെത്തിയത്.
റിസോര്‍ട്ട് ഉടമകള്‍ കൊടുത്ത പരാതിയില്‍ പൊലിസ് കേസെടുത്തതായാണ് പിച്ചറാവുത്തറുടെ അവകാശികള്‍ പറയുന്നത്. സിവില്‍ കേസുകളില്‍ പൊലിസ് ഇടപെടരുതെന്ന ഹൈക്കോടതി വിധി നിലവിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി'; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

Kerala
  •  2 months ago
No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

Kerala
  •  2 months ago
No Image

പി.പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സംരക്ഷിച്ച് സി.പി.എം

Kerala
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കണ്ണൂര്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍, സ്ഥാനത്ത് നിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു

Kerala
  •  2 months ago
No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago