സമരങ്ങളില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചു; കുറ്റകരമെന്ന് മന്ത്രി ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. എല്ലാ കൊവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്.
പലരും മാസ്‌ക് ധരിക്കുകയോ സാമൂഹികഅകലം പാലിക്കുകയോ ചെയ്തിട്ടില്ല. ആരില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയാണുള്ളത്. ഇതുവഴി കുടുംബാംഗങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരോടുകൂടി ചെയ്യുന്ന ക്രൂരതയാണ്. ദുരന്ത നിവാരണ നിയമമനുസരിച്ചും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചും ഇത് കുറ്റകരവുമാണ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണനിരക്കും വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."