ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം നാളെ
നാദാപുരം: കോഴിക്കോട് സി.എച്ച് സെന്ററിന്റെയും, നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെയും എംപി ചാരിറ്റബിള്‍ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാറക്കടവില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ നാളെ വൈകിട്ട് അഞ്ചു മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കര്‍മ്മ രേഖാ പ്രകാശനം മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ജനകീയ ഫണ്ട് സമാഹരണത്തില്‍ ഏറ്റവും കൂടുതല്‍ തുക ശേഖരിച്ച പഞ്ചായത്ത് കമ്മിറ്റിക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കും.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, ഇ.കെ വിജയന്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി , ജില്ലാ ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടന്റ് സി.എച്ച് ബാലകൃഷ്ണന്‍, ഡോ . വി. ഇദ്‌രീസ് തുടങ്ങിയവര്‍ സംസാരിക്കും.
പാറക്കടവിലെ എം.പി ചാരിറ്റബിള്‍ ട്രസ്റ്റാണ് സൗജന്യമായി നല്‍കിയ കെട്ടിടത്തില്‍ നാദാപുരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് മുസ്‌ലിം ലീഗ് കമ്മിറ്റികള്‍ സമാഹരിച്ച ഫണ്ടുപയോഗിച്ചാണ് സെന്ററിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ഒന്നര വര്‍ഷം കൊണ്ട് രണ്ടു കോടി ചെലവിലാണ് ഈ സെന്റര്‍ സജ്ജീകരിച്ചതെന്നും, മണ്ഡലത്തിലെ പാവപ്പെട്ട വൃക്ക രോഗികളെ അര്‍ഹതാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഡയാലിസിസിന് വിധേയമാക്കുമെന്നും ഭാരവാഹികളായ എം.പി അബ്ദുല്ല ഹാജി , സൂപ്പി നരിക്കാട്ടരി , അഹമ്മദ് പുന്നക്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."