നാല്‍പത് കഴിഞ്ഞ കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍
മാന്നാര്‍: മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഇടയാടിയിലുള്ള കാത്തിരിപ്പ് കേന്ദ്രം ഇന്ന് പ്രായാധിക്യത്താല്‍ അപകടാവസ്ഥയെ നേരിടുകയാണ്. കഴിഞ്ഞ 40 വര്‍ഷം മുന്‍പാണ് പാവുക്കര കെ.പി.എം.എസ് 229-#ം നമ്പര്‍ ശാഖ ഒന്നേകാല്‍ സെന്റ് വസ്തു കാത്തിരിപ്പ് കേന്ദ്രത്തിനായി സൗജന്യമായി വിട്ട്‌നല്‍കി പണിത് നല്‍കിയത്. എന്നാല്‍ ഇന്നത് എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയി മാറിയിരിക്കുകയാണ്. ഇന്നത് പൊളിച്ച് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്. മാന്നാര്‍- വള്ളക്കാലി- വായപുരം പ്രധാന പാതയിലെ ഇടയാടി ജംഗ്ഷനിയിലാണ് ഈ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. കോണ്‍ക്രീറ്റ് നിര്‍മ്മിതമാണെങ്കിലും കാലപ്പഴക്കത്താല്‍ മേല്‍ക്കൂരയും വശങ്ങളിലെ തൂണുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ വെള്ളം കെട്ടിക്കിടന്ന് അശാസ്ത്രീയമായ രീതിയിലാണ് ഇതിന്റെ നിര്‍മാണം. ഈ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി ഒരു ഇലക്ട്രിക് പോസ്റ്റ് വളരെ അപകടമായ നിലയില്‍ ചരിഞ്ഞ് നില്‍ക്കുന്നുണ്ട്. ചെറിയ മഴ പെയ്താല്‍ പോലും കെട്ടിടത്തിന് മുകളില്‍ വെള്ളം കെട്ടിക്കിടന്നാണ് നശിക്കുന്നത്. രാപകലില്ലാതെ ഗതാഗതമുള്ള ഈ റോഡില്‍ വാഹനങ്ങള്‍ കടന്ന് പോയാല്‍ പോലും ഈ കാത്തിരിപ്പ് കേന്ദ്രം കുലുങ്ങുന്ന അവസ്ഥയിലാണ്. ഈ ഭാഗത്തെ പ്രധാന കാത്തിരിപ്പ് കേന്ദ്രമാണിത്. രാവിലെ മാത്രം നൂറില്‍പരം സ്‌ക്കൂള്‍ കുട്ടികളാണ് ഇവിടെ ബസ് കാത്ത് നില്‍ക്കുന്നത്. ഒരു ദുരന്തം ഇല്ലാതാക്കണമെങ്കില്‍ ഈ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി പുതിയതായി പണിയണം. ഇതിനായി രണ്ടര ലക്ഷം രൂപാ വേണ്ടിവരും. പാര്‍ട്ടിക്കാരാരും ഈ പ്രശ്‌നവുമായി ബന്ധപ്പെടാത്തതിനാല്‍ നിസ്സഹായരായ നാട്ടുകാര്‍ ഇതിന്റെ നിര്‍മ്മാണത്തിനായി വെല്‍ഫെയര്‍ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."