പ്രകൃതിക്ഷോഭം: അവലോകന യോഗം ഇന്ന്
തൊടുപുഴ:മഴക്കെടുതിയിലും പ്രക്യതിക്ഷോഭത്തിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അവലോകനം ചെയ്യുതിന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 10 ന് കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ യോഗം ചേരും. വൈദ്യുതി മന്ത്രി എം എം മണി, എംഎല്‍എമാരായ പി ജെ ജോസഫ്, എസ് രാജേന്ദ്രന്, ഇ എസ് ബിജിമോള്‍, റോഷി അഗസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് തുടുങ്ങിയവര്‍ പങ്കെടുക്കും. ജില്ലാതല ഉദ്യോഗസ്ഥര്‍ വകുപ്പുകളുമായി ബന്ധപ്പെ' റിപ്പോര്‍ട്ട'് സഹിതം ഹാജരാകണമെ് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇടുക്കി ജില്ലയില്‍ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും മെയ് 25 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ 968 വീടുകള്‍ പൂര്‍ണമായും 2266 വീടുകള്‍ ഭാഗീകമായും നശിച്ചു. യഥാക്രമം 31,67.51 ,000 രൂപയും 5.45, 19,157 രൂപയുടെയും നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. മെയ് 25 മുതല്‍ ഓഗസ്റ്റ് 7 വരെ 35 വീടുകള്‍ പൂര്‍ണമായും (10768000 രുപ ) 844 വീടുകള്‍ ഭാഗികമായും (21263301 രൂപ) നശിച്ചു.
ആഗസ്റ്റ് 8 മുതല്‍ 24 വരെ 933 വീടുകളാണ് പൂര്‍ണമായും നശിച്ചത് (30,59,83,000 രൂപ) ഇക്കാലയളവില്‍ 14 22 വീടുകള്‍ക്ക് ഭാഗികമായ (3,32 55,856 രൂപ)നാശ നഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. നാശനഷ്ടത്തിന്റെ പൂര്‍ണമായ കണക്കുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."