ഇസ്റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കല്‍ ഗള്‍ഫ് രാജ്യങ്ങളെ ചാക്കിടാന്‍ സമാധാന ഉച്ചകോടിയുമായി യു.എസ്
അബൂദബി: യു.എ.ഇ-ഇസ്റാഈല്‍ നയതന്ത്രബന്ധം സ്ഥാപിച്ച് ഗള്‍ഫ് രാജ്യങ്ങളെ ഇസ്റാഈലിനോട് അടുപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ട്രംപ് ഭരണകൂടം ഗള്‍ഫ് രാജ്യങ്ങളുടെ സമാധാന ഉച്ചകോടി നടത്താനൊരുങ്ങുന്നു. ഏതാനും ആഴ്ചകള്‍ക്കകം ഒരു ഗള്‍ഫ് രാജ്യത്ത് തന്നെയായിരിക്കും ഉച്ചകോടിയെന്ന് അല്‍ഖലീജ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് പശ്ചാത്തലമൊരുക്കാനാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഗള്‍ഫില്‍ പര്യടനം നടത്തിവരുന്നതെന്ന് യു.എ.ഇയുടെ നയതന്ത്ര ഉദ്യോഗസ്ഥന് ഇസ്റാഈല്‍ ഹയോം പത്രത്തോട് പറഞ്ഞതായി അല്‍ഖലീജ് റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച ഇസ്റാഈലിലെത്തിയ പോംപിയോ സുദാനിലേക്ക് പോയിരിക്കുകയാണ്. സമാധാന ഉച്ചകോടിയില്‍ ഇസ്റാഈല്‍, യു.എ.ഇ എന്നിവയ്ക്കു പുറമെ ബഹ്റൈന്‍, ഒമാന്‍, മൊറോക്കോ, സുദാന്‍, ഛാഡ് എന്നിവയെ കൂടി പങ്കെടുപ്പിക്കാന്‍ യു.എസ് ശ്രമിക്കുകയാണെന്ന് പത്രം വെളിപ്പെടുത്തി. എന്നാല്‍ സഊദി, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവ ഇതുവരെ പങ്കെടുക്കാമെന്ന ഉറപ്പ് നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."