ഇ.ഡി.സി ലഭിച്ചില്ല: വോട്ട് ചെയ്യാനാകാതെ നിരവധി ജീവനക്കാര്‍
താമരശ്ശേരി: ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി) ലഭിക്കാത്തതിനാല്‍ വോട്ട് ചെയ്യാനാവാതെ നിരവധി ജീവനക്കാര്‍.ഇലക്ഷന്‍ ഡ്യൂട്ടിയിലുള്ള അതത് മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി ചെയ്യുന്ന പോളിങ് ബൂത്തില്‍ വോട്ട് ചെയ്യുന്നതിനുള്ള ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കാറുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടായത്. വിവിധ നിയോജക മണ്ഡലങ്ങളിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഇത് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഏതാനും ചിലര്‍ക്ക് പോളിങ് ദിവസം ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.എന്നാല്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിച്ച അങ്കണവാടി വര്‍ക്കര്‍ക്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഡ്യൂട്ടിയിലുള്ള ബൂത്തില്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നു. ബാലുശ്ശേരി കാന്തപുരം 169 -ാം നമ്പര്‍ ബൂത്തില്‍ ക്രഷ് വര്‍ക്കര്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ഇവര്‍ യഥാസമയം ഡ്യൂട്ടിവോട്ടിന് അപേക്ഷ നല്‍കിയിരുന്നു.
അപേക്ഷ സ്വീകരിച്ചു ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്ഇഷ്യൂചെയ്‌തെങ്കിലും ഇതിന്റെ ഓര്‍ഡര്‍ ബന്ധപ്പെട്ടവര്‍ യഥാ സമയം ബൂത്തിലെത്തിച്ചില്ല.വോട്ടെടുപ്പ് കഴിഞ്ഞതോടെ പ്രദേശവാസികള്‍ ഇടപെട്ടു. ഇതിനെതുടര്‍ന്ന് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുയും രാത്രി എട്ടരയോടെ കരിയാത്തന്‍ കാവ് കപ്പുറത്തുള്ള ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."