ഐ.പി.എല്‍ 13 ാം സീസണ് ക്വാറന്റൈന് കഴിഞ്ഞു; ടീമുകള്‍ പരിശീലനം തുടങ്ങി
അബൂദബി: ഐ. പി. എല്ലിന്റെ 13ാം സീസണിനായി ടീമുകള്‍ പരിശീലനം തുടങ്ങി. യു.എ.ഇയിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ടീമുകളുടെ ക്വാറന്റൈന് കാലാവധി അവസാനിച്ചതോടെയാണ് ടീമുകള്‍ പരിശീലനം തുടങ്ങിയത്. കിങ്സ് ഇലവന് പഞ്ചാബും രാജസ്ഥാന് റോയല്‍സുമാണ് ക്വാറന്റൈന് പൂര്‍ത്തിയാക്കി പരിശീലനം തുടങ്ങിയിട്ടുള്ളത്. ഇന്ത്യയിലും യു.എ.ഇയിലും നടത്തിയ പരിശോധനയില്‍ ഇരു ടീമുകളിലേയും ഒരു താരത്തിന് പോലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ക്വാറന്റൈന് പൂര്‍ത്തിയാക്കിയ രണ്ട് ടീമുകളുമായിരുന്നു ആദ്യമായി യു.എ.ഇയിലെത്തിയത്. പഞ്ചാബ് താരം ക്രിസ് ഗെയില്‍ വൈകിയായിരിക്കും ടീമിനൊപ്പം ചേരുക. ഉസൈന്‍ ബോള്‍ട്ടിന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തത് കാരണം ക്രിസ് ഗെയ്ലിനും കോവിഡ് ബാധ സംശയച്ചിരുന്നു. ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരേയും പരിശോധനക്ക് വിധേയരാക്കിയത്. എന്നാല്‍ ഗെയിലിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. ര@ണ്ടാമത്തെ ഫലം പുറത്തുവന്നതിന് ശേഷം മാത്രമെ ഗെയ്ല് ടീമിനൊപ്പം ചേരൂ. അതേ സമയം രാജസ്ഥാന് ടീമിലെ ഇംഗ്ലണ്ട്,ആസ്ത്രേലിയന്‍ താരങ്ങള്‍ വൈകിയായിരിക്കും ടീമിനൊപ്പം ചേരുക. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകളുടെ ക്വാറന്റൈന് കാലാവധി ഉടന്‍ അവസാനിക്കും. സെപ്റ്റംബര്‍ 19നാണ് സീസണ് തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."