വേനല്‍ മഴയില്‍ കനത്ത നാശം
സുല്‍ത്താന്‍ ബത്തേരി: ചീരാല്‍ കഴമ്പ് പ്രദേശത്ത് കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിലും മഴയിലും ആയിരക്കണക്കിനു കുലച്ച വാഴകളാണ് നിലംപൊത്തിയത്.
തച്ചന്‍കൊല്ലി രാധാകൃഷ്ണന്‍, കുണ്ടന്‍വയല്‍ കൃഷ്ണന്‍കുട്ടി, പുത്തന്‍വീട് സുരേഷ് ബാബു, പരശുരാമന്‍, ഷണ്‍മുഖന്‍, ലീല, ശശി, തങ്കച്ചന്‍ തുടങ്ങിയ കര്‍ഷകരുടെ ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്. ബാങ്കില്‍ നിന്ന് ലോണെടുത്തും സ്വര്‍ണം പണയം വെച്ചുമാണ് കര്‍ഷകര്‍ കൃഷി നടത്തിയത്. പ്രതികൂല കാലവസ്ഥയും വന്യമൃഗശല്യത്തെയും അതിജീവിച്ച്, വിളവെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോളാണ് കാറ്റ് ഇവരുടെ പ്രതീക്ഷകളെ തകര്‍ത്ത് വീശിയടിച്ചത്. കൃഷിഭവനില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ നഷ്ട പരിഹാരം കൊണ്ട് കര്‍ഷകരുടെ ദുരിതത്തിനു പരിഹാരമാകില്ലെന്നും കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്താന്‍ ഫലപ്രദമായ പദ്ധതികളുണ്ടാകണമെന്നും ഇല്ലെങ്കില്‍ കര്‍ഷകര്‍ കാര്‍ഷിക മേഖല കയ്യൊഴിയാന്‍ നിര്‍ബന്ധിതരാകുമെന്നും ഇവര്‍ പറയുന്നു.
കല്‍പ്പറ്റ: ഇന്നലെ വൈകിട്ടോടെയുണ്ടായ കനത്ത വേനല്‍ മഴയോടപ്പം അടിച്ചു വീശിയ കാറ്റില്‍ മരം കടപുഴകി വീണ് രണ്ട് കാറുകള്‍ക്ക് തകര്‍ന്നു. കല്‍പ്പറ്റയിലെ ലിയോ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ മുകളിലേക്കാണ് വന്‍മരം കടപുഴകി വീണ് രണ്ട് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. കൂടാതെ എസ്.കെ.എം.ജെ ഹൈസ്‌കൂളിന് മുന്‍വശം മരം റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസവും അനുഭവപ്പെട്ടു. ഇതോടെ ദേശീയ പാതയില്‍ അരമണിക്കൂറിലധികം ഗതാഗത തടസവും ഉണ്ടായി. കല്‍പ്പറ്റയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘത്തിന്റെ നേതൃത്വത്തില്‍ മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പലയിടത്തും കൃഷിനാശമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
മാനന്തവാടി: ശക്തമായ വേനല്‍ മഴയിലും കാറ്റിലും കരിമ്പിലില്‍ വാഴത്തോട്ടം നിലംപൊത്തി.
വഞ്ഞോട് പുത്തന്‍വെളിയില്‍ സുരേഷ്, മംഗലത്ത് പുത്തന്‍വീട്ടില്‍ രഞ്ജിത്ത് എന്നിവരുടെ വാഴത്തോട്ടമാണ് നിലംപൊത്തിയത്. ചൊവ്വാഴ്ച രാത്രിയിലുണ്ടായ മഴയില്‍ 4000ത്തോളം വാഴകളാണ് ഒടിഞ്ഞ് വീണത്. കരിമ്പില്‍ പ്രദേശത്ത് പാട്ടത്തിനെടുത്ത വയലില്‍ 10,000 ത്തോളം വാഴയാണ് കൃഷി ചെയ്തിരുന്നത്. എല്ലാ വാഴകള്‍ക്കും താങ്ങ് കൊടുത്തിരുന്നെങ്കിലും ശക്തമായ കാറ്റില്‍ നിലംപൊത്തുകയായിരുന്നു. മൂപ്പെത്താത്ത കുലകളാണ് ഒടിഞ്ഞ് തകര്‍ന്നത്. അതിനാല്‍ തന്നെ ഇവ വില്‍പനക്ക് പോലും പറ്റാതായി. വലിയ സാമ്പത്തിക നഷ്ടമാണ് ഇവര്‍ക്കുണ്ടായത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ പാലിയത്തെ മരയ്ക്കാര്‍ എന്നയാളുടെ 500ല്‍ അധികം വാഴകളും ഒടിഞ്ഞു വീണിട്ടുണ്ട്.
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കുകളില്‍ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും അര ലക്ഷത്തോളം നേന്ത്രവാഴകള്‍ നിലംപൊത്തി.
ഗൂഡല്ലൂര്‍ പന്തല്ലൂര്‍ താലൂക്കുകളിലായി കഴിഞ്ഞ അഞ്ച് ദിവസത്തോളമായി ശക്തമായ മഴ ലഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് ശക്തമായ കാറ്റോട് കൂടിയ മഴ പെയ്തതിനാല്‍ താലൂക്കുകളില്‍ വ്യാപകമായ നാശമാണുണ്ടായത്. പുളിയംപാറക്ക് സമീപം കരളി കണ്ടി, കൊല്ലൂര്‍, കൊട്ടക്കുന്നി, ആത്തൂര്‍, കാപ്പിക്കാട്, കരികുറ്റി, പുളിയം വയല്‍, മുണ്ടക കുന്ന്, പാടന്തറ തുടങ്ങിയ ഗ്രാമങ്ങളില്‍ പത്ത് മാസത്തോളമായി സംരക്ഷിച്ചു പോന്ന് വിളവെടുക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വാഴകള്‍ നിലം പൊത്തിയത്. താലൂക്കുകളിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുത പോസ്റ്റിലും കമ്പിയിലും മരങ്ങളും മരചില്ലകളും പൊട്ടിവീണ് വൈദ്യുതി വിതരണം താറുമാറായിരിക്കയാണ്. ടെലഫോണ്‍ ടവറില്‍ ഇടിമിന്നലേറ്റ് താലൂക്കുകളില്‍ ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനവും മുടങ്ങി. ഇതോടെ ബാങ്കിങ് സംവിധാനവും സര്‍ക്കാര്‍ കാര്യാലങ്ങളും പ്രവര്‍ത്തനം മണിക്കൂറുകളോളം തടസപ്പെട്ടു. പുളിയംപാറയില്‍ ചെല്ലകുമാര്‍ എന്നയാളുടെ വീടിനു മുകളിലേക്ക് മരം വീണതിനാല്‍ ഇയാളുടെ ഭാര്യ നിര്‍മ്മലാദേവിക്ക് സാരമായ പരുക്കേറ്റു. ഗൂഡല്ലൂര്‍ താലൂക്കില്‍ വാഴകൃഷി നശിച്ച പ്രദേശങ്ങള്‍ കൃഷി വകുപ്പ് ഓഫിസര്‍ ആനന്ദിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ച്ച് നഷ്ടപ്പെട്ടവാഴകളുടെ കണക്കെടുത്തു. കൃഷിനാശം സംഭവിച്ച കര്‍ഷര്‍ക്ക് ധനസഹായം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."