കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു; മെയിന്‍ നവംബറില്‍
റാങ്ക് ലിസ്റ്റില്‍ 3,208 പേര്
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വിസി (കെ.എ.എസ്) ലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസിലെ ഓഫിസര്‍ (ജൂനിയര്‍ ടൈം സ്കെയില്‍) തസ്തികയുടെ പ്രാഥമിക പരീക്ഷാഫലം പി.എസ്.സി പ്രഖ്യാപിച്ചു. ഫലം വെബ്സൈറ്റില്‍ ലഭിക്കും.
മെയിന്‍ പരീക്ഷ നവംബര്‍ 20, 21 തീയതികളില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തും. മെയിന്‍ പരീക്ഷയുടെ സിലബസ് ഫെബ്രുവരിയില്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. പി.എസ്.സി ബുളളറ്റിന്‍ ഫെബ്രുവരി ആദ്യലക്കത്തില്‍ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ബുള്ളറ്റിന് വെബ്സൈറ്റില്‍ ലഭിക്കും.
2020 ഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം ഒന്ന്, സ്ട്രീം രണ്ട് വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. സ്ട്രീം ഒന്നില്‍ 2,160 പേരെയും സ്ട്രീം രണ്ടില്‍ 1,048 പേരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ ആഗ്രഹിക്കുന്നവരും ഒ.എം.ആര് ഉത്തരകടലാസിന്റെ പകര്‍പ്പ് ആവശ്യമുളളവരും 15 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."