തീപിടിത്തത്തില്‍ അട്ടിമറിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്; എന്‍.ഐ.എ തന്നെ അന്വേഷിക്കണം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം എന്‍.ഐ.എ തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തീപിടിത്തത്തില്‍ അസ്വാഭാവികതയില്ലെന്നാണ് വിദഗ്ധ സംഘത്തിന്റെയും പ്രാഥമിക നിഗമനം. തീ പടര്‍ന്ന ഇടത്ത് അസ്വാഭാവികമായി ഒന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. ഡല്‍ഹി ഗസ്റ്റ് ഹൗസ് ബുക്കിംഗുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കത്തി നശിച്ചതെന്നാണ് കണ്ടെത്തല്‍. ഇന്ന് പ്രോട്ടോകോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്നും വിദഗ്ധ സമിതി അംഗങ്ങള്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട പൊലിസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഫോറന്‍സിക് പരിശോധന ഇന്നും നടത്തും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇരു വിഭാഗങ്ങളും ശ്രമിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ് പി അജിത്ത് അന്വേഷണ വിശദാംശങ്ങള്‍ എഡിജിപി മനോജ് എബ്രഹാമിനെ ധരിപ്പിച്ചു. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സെക്രട്ടേറിയേറ്റിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."