ഫോണ്‍ സംഭാഷണം വിവാദമായി; വനിതാ മെമ്പറെ കോണ്‍ഗ്രസ് പുറത്താക്കി
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രതിപക്ഷ വനിതാ മെമ്പറും തമ്മിലുള്ള ഫോണ്‍ വിളി സംഭാഷണം പുറത്ത്. മുന്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും നിലവില്‍ സി.പി.എം ജില്ലാ കമ്മറ്റി അംഗവും നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടി. സത്യനും പഞ്ചായത്തിലെ പ്രതിപക്ഷ വനിതാ മെമ്പറും തമ്മിലുള്ള 45 മിനിറ്റ് ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ലൈംഗിക ചുവയുള്ളതും വിവാഹേതര ബന്ധം എന്ന് തോന്നിക്കുകയും ചെയ്യുന്ന സംഭാഷണമാണിത്. വിഷയത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സംഭാഷണം പുറത്തായ സാഹചര്യത്തില്‍ മുന്‍പ് പഞ്ചായത്തില്‍ നടന്ന വിജിലന്‍സ് അന്വേഷണം സത്യമാണെന്ന് നന്നംമുക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വോയ്സ് ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ വനിതാ മെമ്പറെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും മെമ്പറോട് പഞ്ചായത്ത് അംഗത്വം രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായും ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്നലെ വൈകിട്ട് ചങ്ങരംകുളത്ത് യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ നാഹിര്‍ ആലുങ്ങല്‍, വി.വി മുഹമ്മദ് നവാസ്, അഷ്റഫ് പുറത്താട്ട്, രമേശ് ചേലക്കടവ്, കെ.സി അലി പങ്കെടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."