അവസാന വോട്ടറാകാന്‍ മാറിനിന്നു; വോട്ട് ചെയ്യാനാകാതെ മടങ്ങി
തിരൂരങ്ങാടി: ബൂത്തിലെ അവസാന വോട്ടറാകാന്‍ വേണ്ടി മാറി വരിനിന്ന വോട്ടര്‍ക്ക് വോട്ട് ചെയ്യാനാവാതെ മടങ്ങേണ്ടി വന്നു.
തിരൂരങ്ങാടി താഴെചിന ജി.എം.എല്‍.പി സ്‌കൂളിലാണ് സംഭവം. ഇവിടെ ഒരേ കെട്ടിടത്തിലായിരുന്നു 65, 66 ബൂത്തുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 65-ാം നമ്പര്‍ ബൂത്തില്‍ ആറ് മണിക്ക് വരിയില്‍ ആരുമില്ലാത്തതിനാല്‍ കൃത്യസമയത്ത് തന്നെ വോട്ടിങ് അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ ഈ ബൂത്തിലെ വോട്ടര്‍ തൊട്ടടുത്ത ബൂത്ത് 66 ലെ വരി കണ്ട് അവസാനത്തെ വോട്ടറാകാന്‍ അവിടെയാണ് ടോക്കന്‍ വാങ്ങി വരിനിന്നത്. ഒരു മണിക്കൂറിലേറെ ക്യൂവില്‍നിന്ന് അവസാന വോട്ടറാവാന്‍ പ്രിസൈഡിങ് ഓഫിസറുടെ മുന്നിലെത്തിയപ്പോഴാണ് തന്റെ വോട്ട് തൊട്ടടുത്ത 65-ാം ബൂത്തിലാണെന്ന് അറിയുന്നത്.
ഉടനെ ബൂത്ത് 65 ല്‍ എത്തിയപ്പോഴേക്കും പോളിങ് നടപടികള്‍ അവസാനിപ്പിച്ചതിനാല്‍ നിരാശയോടെ മടങ്ങേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."