HOME
DETAILS
MAL
മങ്കടയില്‍ റോഡരികിലെ തൊണ്ടണ്ടി വാഹനങ്ങള്‍ക്കിടയില്‍ മാലിന്യക്കൂമ്പാരം
backup
April 25 2019 | 06:04 AM
മങ്കട: പാലയ്ക്കാതടത്തിന്റെയും മങ്കട പൊലിസ് സ്റ്റേഷന്റെയും ഇടയില്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന തൊണ്ടണ്ടി വാഹനങ്ങള്‍ക്കിടയില്‍ മാലിന്യങ്ങള്‍ പുറംതള്ളുന്നത് വാഹന- കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. അപകട വളവില്‍ കാഴ്ച്ച മറച്ച് മുപ്പതിലേറെ തൊണ്ടി വാഹനങ്ങളാണ് റോഡിന്റെ ഇരുവശങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്.
ഈ വാഹനങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ കുപ്പികള്‍, മുതലായവ അലക്ഷ്യമായി പുറം തള്ളിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മങ്കട സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍ സ്ഥലത്ത് പരിശോധന നടത്തി.
ഈ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കൊതുകുജന്യ രോഗങ്ങളും ജലജന്യരോഗങ്ങളും പടരാനുള്ള സാധ്യത കൂടുതലാണെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."