ശേഖരിച്ച വിഭവങ്ങള്‍ ഗൂഗിള്‍ മാപ്പ് വഴി അറിയാം
ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ ജില്ല
ജില്ലയിലെ വിഭവ സമാഹരണ കേന്ദ്രങ്ങളില്‍ എന്തൊക്കെ ഇതുവരെ ലഭ്യമായിട്ടുണ്ടെന്നത് ഗൂഗിള്‍ മാപ്പ് വഴി അറിയുന്നതിനും സംവിധാനം കാസര്‍കോട് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് ഗവ. കോളജ്, പടന്നക്കാട് കാര്‍ഷിക കോളജ്, തൃക്കരിപ്പൂര്‍ ഗവ. പോളി ടെക്‌നിക്ക് കോളജ് എന്നിവിടങ്ങളിലെ വിഭവ സമാഹരണ കേന്ദ്രങ്ങളില്‍ ഇതുവരെ എന്തൊക്കെ സാധനങ്ങള്‍ ശേഖരിച്ചുവെന്ന് അറിയാം. മറ്റു ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് ഇവ പരിശോധിച്ച് അവരുടെ ജില്ലയ്ക്ക് എന്തുവേണമെന്ന് ആവശ്യപ്പെടാം.
ആവശ്യമനുസരിച്ച് ഹെലികോപ്ടര്‍, റോഡ്, റെയില്‍ മാര്‍ഗം ഇവിടെനിന്ന് എത്തിച്ചു നല്‍കും. സംസ്ഥാനത്ത് ആദ്യമായി ഈ സൗകര്യം പ്രയോജനപ്പെടുത്തുന്ന ജില്ലയാണ് കാസര്‍കോട്.
കലക്ഷന്‍ സെന്ററുകളുടെ ബന്ധപ്പെട്ട വിവരങ്ങള്‍ ഗവ. കോളജ് കാസര്‍കോട്, വി.ശ്രീകുമാര്‍ ഡെപ്യുട്ടി തഹസില്‍ദാര്‍-9446075557, പടക്കാട് കാര്‍ഷിക കോളജ്, എ. പവിത്രന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ - 9497604200, ഗവ. പോളി ടെക്‌നിക്ക് തൃക്കരിപ്പൂര്‍, ഇ.വി വിനോദ് ഡെപ്യൂട്ടി തഹസില്‍ദാര്‍-8547605905 എന്നിവരില്‍ നിന്ന് അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."