HOME
DETAILS

കാറ്റില്‍ തകര്‍ന്നടിഞ്ഞത് കര്‍ഷക സ്വപ്‌നങ്ങള്‍

  
backup
April 25 2019 | 06:04 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e

എടക്കര: വേനല്‍ മഴയും കാറ്റും തകര്‍ത്തെറിഞ്ഞത് പെരിച്ചാത്ര ബാലനെന്ന കര്‍ഷകന്റെ സ്വപ്‌നങ്ങള്‍. ചൊവ്വാഴ്ചയുണ്ടായ കാറ്റില്‍ നശിച്ചത് ബാലന്റെ ആയിരത്തി ഇരുനൂറിലേറെ കുലച്ച വാഴകളാണ്.
ഉദിരംകുളം സ്വദേശിയായ ബാലന്‍ എടക്കര ദുര്‍ഗാ ക്ഷേത്രത്തി നു സമീപം മേനോന്‍പൊട്ടിയില്‍ പാട്ടകൃഷി ചെയ്തിരുന്ന വാഴത്തോട്ടമാണ് കാറ്റില്‍ തകര്‍ന്നടിഞ്ഞത്. മനോമി ബാലകൃഷ്ണന്‍ നായര്‍, ലീലാവതി സുരേഷ്, സജു ഗോപിനാഥ് തുടങ്ങി എട്ടോളം പേരുടെ നാലേക്കര്‍ വരുന്ന ഭൂമിയിലാണ് ബാലന്‍ വാഴകൃഷി നടത്തിയിരുന്നത്. ആകെ നാലായിരം വാഴകളാണുണ്ടായിരുത്.
ഓണത്തിനു മുന്‍പായി കുലകള്‍ വെട്ടാവുന്ന രിതിയിലാണ് കൃഷി ആരംഭിച്ചത്. വാഴകള്‍ കുലച്ച് ഒന്നര മാസം കഴിഞ്ഞ സമയത്താണ് വേനല്‍ മഴയും കാറ്റുമുണ്ടായത്. വാഴക്കൃഷിക്ക് അഞ്ച് ലക്ഷം രൂപയിലേറെ ചിലവ് വന്നിട്ടുണ്ടെന്ന് ബാലന്‍ പറയുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്താണ് ബാലന്‍ കൃഷിയിറക്കിയിരുന്നത്.
വാഴകളുടെ ഇടയില്‍ വിവിധയിനം പച്ചക്കറികളും നട്ടിരുന്നു. രണ്ടായിരത്തോളം മുരട് പയര്‍ പൂവിട്ട് കായ്ക്കാന്‍ തുടങ്ങിയിരുന്നു. ഇവയെല്ലാം കാറ്റില്‍ നശിച്ചു.
രണ്ട് ഏക്കറിലധികം പച്ചക്കറി കൃഷിയാണ് കാറ്റില്‍ നശിച്ചത്. വാഴകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെ ആശ്വാസം മാത്രമാണ് ബാലനുള്ളത്. മൂന്നു ലക്ഷം രൂപയോളം ലാഭം പ്രതീക്ഷിച്ചിരുന്ന ബാലന് മുടക്കു മുതല്‍ പോലും ഇത്തവണ ലഭിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago
No Image

നിപ പരിശോധന ഫലം; 20 പേര്‍കൂടി നെഗറ്റീവ്, പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറ് മുതൽ

uae
  •  3 months ago