HOME
DETAILS
MAL
ബാലികയ്ക്കു നായയുടെ കടിയേറ്റു
backup
August 27 2018 | 05:08 AM
കാഞ്ഞങ്ങാട്: മാതാവിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയ ബാലികയുടെ മുഖം നായ കടിച്ചു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ജങ്ഷനിലെ അബുല്ലയുടെ മകള്‍ ഷിദയ്ക്കാണ് (ആറ്) നായയുടെ കടിയേറ്റത്. ഉമ്മ ഫഫീനയുടെ വീടായ പരപ്പ എടത്തോട് പെരുന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഷിദ. വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്തു മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നു.
അയല്‍വാസിയായ സൂപ്പിമാധവന് എന്നയാളുടെ വളര്‍ത്തുനായയാണ് കുട്ടിയെ ആക്രമിച്ചതെന്നു പറയുന്നു. സ്ഥിരം അക്രമകാരിയായ നായ കുട്ടിയെ കടിച്ചു കുടയുകയായിരുന്നുവെന്നു വീട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പരുക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.വെള്ളരിക്കുണ്ട് പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."