സിദ്ധാപുരത്ത് വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍
സിദ്ധാപുരം: സിദ്ധാപുരം ഗ്രാമപഞ്ചായത്തിലെ പുഴയോര മേഖലയിലുള്ള കരടിക്കോട് ഗ്രാമത്തില്‍ മലയാളികളുടേതുള്‍പ്പെടെ നിരവധി വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍.
മലയാളികളടക്കം 126 കുടുംബങ്ങള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ശക്തമായ മഴയില്‍ കാവേരിപ്പുഴ കരകവിഞ്ഞതോടെ കരടിക്കോട് ഗ്രാമം വെള്ളത്തിലായിരുന്നു. തുടര്‍ന്ന് പുഴക്കരയില്‍ താമസിക്കുന്നവരെ മൂന്നു ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റുകയായിരുന്നു.
മഴ ശക്തി കുറഞ്ഞ് പുഴയിലെ വെള്ളം ഇറങ്ങിയതു മുതല്‍ എല്ലാവരും വീടുകളിലേക്കു മാറിയിരുന്നു. എന്നാല്‍ പ്രദേശത്തെ നൂറിലധികം വീടുകള്‍ക്ക് കനത്തമഴയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇരുപതോളം വീടുകള്‍ താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. വീടുകളും ചുമരുകളും നിലവും വീണ്ടുകീറിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് മേല്ക്കൂരകള്ക്കും ചുമരുകള്‍ക്കും താല്‍ക്കാലിക തൂണുകള്‍ ഘടിപ്പിച്ചിരിക്കുകയാണ്. ഏതുസമയത്തും തകര്‍ന്നു നിലം പതിക്കുന്ന കെട്ടിടത്തില്‍ ഭീതിയോടെയാണ് ജനം വസിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയും തഹസില്‍ദാറും വീടുകള്‍ സന്ദര്‍ശിച്ചു പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."