ജയിലിലെ സുരക്ഷാ വീഴ്ച; ഉന്നതതല അന്വേഷണം വേണമെന്ന് സതീശന് പാച്ചേനി
കണ്ണൂര്‍: വനിതാജയിലില്‍ റിമാന്‍ഡ് തടവുകാരി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യമാണെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. നിയമ സംവിധാനങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തുന്ന രൂപത്തില്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് ഭരണസംവിധാനത്തിന്റെ നിഷ്ക്രിയതാണെന്നും തടവുകാരും ക്രിമിനലുകളും നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ഭരണകൂടം കൂട്ടുനില്‍ക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷിക്കപ്പെടുന്ന തടവുകാര്ക്കുമാത്രം ജോലി നല്കുന്ന രീതിയുള്ള വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ക്കു ജോലി നല്കുന്ന രീതിയും സ്വന്തം വസ്ത്രം മാത്രം ഉപയോഗിക്കുന്ന റിമാന്‍ഡ് തടവുകാരി സഹതടവുകാരിയുടെ വസ്ത്രത്തില്‍ ആരും കാണാതെ ജയില്‍ വളപ്പില്‍ എങ്ങനെ തൂങ്ങി മരിച്ചുവെന്നുള്ളതും അന്വേഷണ വിധേയമാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."