HOME
DETAILS

ചാലില്‍ മാണിക്കം 'പപ്പീ'യെന്ന് നീട്ടി വിളിച്ചു; മരച്ചില്ലകള്‍ കുലുക്കി വാനരപ്പട ഓണമുണ്ണാനെത്തി

  
backup
August 27 2018 | 05:08 AM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%aa%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%80%e0%b4%af-2

തൃക്കരിപ്പൂര്‍: ദിവസവും വാനരന്മാരെ ഊട്ടുന്ന ചാലില്‍ മാണിക്കം പപ്പീയെന്ന് നീട്ടി വിളിച്ചതോടെ ഇടയിലെക്കാട് കാവിലെ മരച്ചില്ലകള്‍ കുലുക്കിയും വാലില്‍ തൂങ്ങിയാടിയും പപ്പിയെന്ന മുതിര്‍ന്ന കുരങ്ങന്‍ ഓണമുണ്ണാനെത്തി. സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിനു മുന്‍പേ മറ്റു കുരങ്ങന്മാര്‍ കാവിന്റെ സംരക്ഷണ വേലിയില്‍ സ്ഥാനം പിടിച്ചിരുന്നു. പപ്പിക്കുരങ്ങന്‍ എത്തിയതോടെ മറ്റു കുരങ്ങുകളും ഓണമുണ്ണാന്‍ ഒന്നിനുപിറകെ ഓരോന്നായി എത്തി. നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിലാണ് പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം ശേഖരിച്ചുകൊണ്ട് ഓണസദ്യ ഒരുക്കിയത്. നാടെങ്ങും ഓണാഘോഷമില്ലാത്തതിനാല്‍ ഇക്കുറി വന്‍ ജനാവലിയായിരുന്നു സദ്യയുടെ കൗതുകം വീക്ഷിക്കാനെത്തിച്ചേര്‍ന്നത്. കാഴ്ചക്കാര്‍ക്ക് കൗതുകവും രസവും പകര്‍ന്ന സദ്യ ഇത്തവണ പതിനൊന്നാം വര്‍ഷത്തിലേക്കു കടന്നു.
ഉപ്പു ചേര്‍ത്ത പലഹാരങ്ങളും ബേക്കറി സാധനങ്ങളും മറ്റും കുരങ്ങുകള്‍ക്ക് ഭക്ഷണമായി നല്‍കുന്നത് അവയുടെ പ്രജനന ശേഷി കുറക്കുമെന്ന് നവോദയ ഗ്രന്ഥാലയം വിദഗ്ധരുടെ സഹായത്താല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ദിവസേന കാവിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കുന്നതിനും മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനര സംഘത്തെ കാണാനും നൂറുകണക്കിനാളുകള്‍ കാവിലെത്താറുണ്ട്. ഇവയ്ക്ക് ഉപ്പു ചേര്‍ക്കാത്തതും പഴങ്ങളും പച്ചക്കറികളും ഭക്ഷണമായി നല്‍കുക എന്ന സന്ദേശമുയര്‍ത്തിയാണ് വാനരര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ അവിട്ടം നാളില്‍ ഓണസദ്യ ഒരുക്കി വരുന്നത്. ചക്ക, പപ്പായ, തക്കാളി, പൈനാപ്പിള്‍, വാഴപ്പഴം, സര്‍ബത്തിന്‍ കായ, വത്തക്ക, ബീറ്റ്‌റൂട്ട്, കാരറ്റ്, കക്കിരിക്ക എന്നിവയാണ് കുട്ടികള്‍ ഓണപ്പുടവയും ധരിച്ച് വാഴയിലയില്‍ വിഭവങ്ങളായി വിളമ്പിയത്. ചക്കയ്ക്കായിരുന്നു കുരങ്ങളുടെ പിടിവലി ഏറെയും.
ഹരിതചട്ടം പാലിച്ച് സ്റ്റീല്‍ ഗ്ലാസില്‍ വെള്ളവും നല്‍കി. കാവിലെ വാനന്മാര്‍ക്ക് നിത്യവും ഉപ്പു ചേര്‍ക്കാത്ത ചോറ് നല്‍കി വരുന്ന ചാലില്‍ മാണിക്കം ചോറുവിളമ്പിയതോടെയാണ് സദ്യക്ക് തുടക്കമായത്. ഇത്തവണ ജനക്കൂട്ടത്തോടൊപ്പം മാണിക്കം കേരളീയ വസ്ത്രം ധരിച്ച് ചോറ്റു പാത്രവുമായി നേരത്തെ എത്തിയിരുന്നു. സംരക്ഷണവേലിയില്‍ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ പ്രളയ ദുരിതാശ്വാസഫണ്ട് ശേഖരണ അഭ്യര്‍ഥന പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. കാവിനടുത്ത കെട്ടിടങ്ങളുടെ ടെറസിലടക്കം കുഞ്ഞുങ്ങളടക്കം നൂറുകണക്കിനാളുകള്‍ നിലയുറപ്പിച്ചിരുന്നു കൗതുക കാഴ്ച ആസ്വദിക്കാന്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബക്കറ്റ് പിരിവായി തുക കാണികളില്‍നിന്നു ശേഖരിച്ച ശേഷമായിരുന്നു സദ്യ തുടങ്ങിയത്.
12 ഏക്കര്‍ വിസ്തൃതിയുള്ള ഇടയിലെക്കാട് കാവിന്റെ ജൈവസമ്പന്നതയും പാരിസ്ഥിതിക പ്രാധാന്യവും കാവിലേക്ക് പ്ലാസ്റ്റിക് കവറുകള്‍ വലിച്ചെറിയുന്നത് തടയുന്നതിനുമെതിരേയുള്ള ബോധവല്‍ക്കരണവും ഇതോടൊപ്പം നടക്കുകയുണ്ടായി.
ഗ്രന്ഥാലയം പ്രസിഡന്റ് പി.വി പ്രഭാകരന്‍, സെക്രട്ടറി പി. വേണുഗോപാലന്‍, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് അംഗം വി.കെ കരുണാകരന്‍, ബാലവേദി കണ്‍വീനര്‍ എം. ബാബു, ആനന്ദ് പേക്കടം, എം. ബാലകൃഷ്ണന്‍, വി. ഹരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  18 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  40 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago