കൊവിഡ് പ്രതിരോധശേഷി കൂടുതല്‍ സ്ത്രീകളിലെന്ന് യു.എസിലെ യേല്‍ യൂനിവേഴ്സിറ്റിയിലെ പഠനം, കാരണം ഇതാണ്..
ന്യൂയോര്‍ക്ക്: കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പുരുഷന്മാരെക്കാള് കരുത്ത് സ്ത്രീകള്‍ക്കെന്ന് പഠനം. ശരീരത്തിലെ ടി സെല്ലുകളാണ് അവരെ ഇതിനു സഹായിക്കുന്നത്. നാച്വര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. യു.എസിലെ യേല്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.
യേല്‍ ന്യൂ ഹെവന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 18 വയസും അതിനു മുകളിലുമുള്ള 98 കൊവിഡ് രോഗികളെയാണ് പഠനത്തിന് വിധേയമാക്കിയത്.
രോഗാണുക്കളെ നശിപ്പിക്കുന്നതില്‍ സ്ത്രീകളിലെ ടി സെല്ലുകള്‍ പ്രധാന പങ്ക് വഹിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. അതേസമയം പുരുഷന്മാരിലെ ടി കോശങ്ങള്‍ രോഗാണുവിനെ നേരിടുന്നതില്‍ ഇത്ര ശേഷി കാണിക്കുന്നില്ല.
ടി സെല്ലുകള്‍ക്ക് കരുത്ത് നല്കുന്ന ചികില്‍സയിലൂടെ പുരുഷന്മാരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാമെന്ന് യേല്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞനായ അകികോ ഇവസാകി ഉള്‍പ്പെടെയുള്ള ഗവേഷകര്‍ പറയുന്നു. അതേസമയം ചികില്‍സ സ്ത്രീയുടെ സഹജമായ പ്രതിരോധശേഷി ഇല്ലാതാക്കിയേക്കാമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."