വിദേശധനസഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുമതി നല്‍കണം: പി.കെ ശ്രീമതി
കണ്ണൂര്‍: വിദേശരാജ്യങ്ങള്‍ ധനസഹായം നല്‍കാന്‍ തയ്യാറാകുമ്പോള്‍ അത് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് പി.കെ ശ്രീമതി എം.പി.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. പ്രളയം പോലുള്ള സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. കേരളത്തിലെ ജനങ്ങളുടെയും യുവാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് പ്രളയത്തെ മറികടക്കാന് സാധിച്ചതെന്നും അവര്‍ പറഞ്ഞു.
ദുരിത ബാധിത പ്രദേശത്തെ 3500 വീടുകള്‍ക്ക് ആവശ്യമായ വീട്ടുപാത്രങ്ങള്‍ നല്‍കാന്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രളയത്തെ തുടര്‍ന്ന് വീട്ടിലെ പാത്രങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയാണിത്. ജില്ലയിലെ 3500 യൂനിറ്റുകളില്‍ നിന്നുള്ള അംഗങ്ങളില്‍ നിന്നും ഇതിനായി ധനശേഖരണം നടത്തും. ആദ്യഘട്ടത്തില്‍ വയനാട് ജില്ലായിലേക്കായിരിക്കും പാത്രങ്ങള്‍ നല്‍കുക. തുടര്‍ന്ന് ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളിലേക്ക് സഹായമെത്തിക്കും. ദുരിത ബാധിത പ്രദേശങ്ങളിലേക്ക് മുന്‍പ് നല്‍കിയ സഹായത്തിന് പുറമെയാണിത്. ജില്ലാ പ്രസിഡന്റ് കെ.പി.വി പ്രീത അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി. സതീദേവി, എം.വി സരള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."