ഇനി കാത്തിരിപ്പിന്റെ നാളുകള്‍; കൂട്ടിയും കിഴിച്ചും മുന്നണികള്‍
തൃശ്ശൂര്‍: വോട്ട് മുഴുവന്‍ പെട്ടിയിലായതോടെ ഇനി ഒരു മാസത്തെ കാത്തിരിപ്പാണ് ബാക്കിയാകുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടങ്ങിയ ഓട്ടപ്പാച്ചില്‍ അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.
മാസങ്ങളായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പക്ഷെ വിശ്രമിക്കാനായിട്ടില്ല. തൃശൂരില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് പോളിങ് ആരെ തുണക്കും എന്ന ആശങ്കയിലാണ് മുന്നണികള്‍. 78.37 ശതമാനമാണ് ജില്ലയിലെ ആകെ പോളിങ്. ലോക്സഭാ മണ്ഡലങ്ങളില്‍ ചാലക്കുടിയിലാണ് കൂടുതല്‍ പോളിങ് നടന്നത്.80.94 ശതമാനം. ആലത്തൂരില്‍ 80.32 ശതമാനവും തൃശൂരില്‍ 77.85 ശതമാനവും വോട്ട് രേഖപ്പെടുത്തി.
ജില്ലയിലെ ന്യൂനപക്ഷ സ്വാധീന മേഖലയിലെല്ലാം കനത്ത പോളിങ് രേഖപ്പെടുത്തിയത് ആര്‍ക്കാണ് നേട്ടമുണ്ടാകുക എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."