HOME
DETAILS
MAL
മത്സ്യതൊഴിലാളികള്‍ക്ക് സ്വീകരണം നല്കി
backup
August 27 2018 | 06:08 AM
അഴീക്കോട്: പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ സ്വജീവന്‍ വെടിഞ്ഞും രക്ഷിക്കാന്‍ ധീരത കാണിച്ച കടലിന്റെ മക്കളായ മല്‍സ്യതൊഴിലാളികള്‍ കേരളത്തിന് അഭിമാനമാണെന്ന് സി.പി.ഐ ദേശീയ കണ്ട്രാള് കമീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. അഴീക്കോട് നീര്‍ക്കടവില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ 32 മത്സ്യതൊഴിലാളികളെ ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്യന്‍ രവീന്ദ്രന്. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ അധ്യക്ഷനായി.
സംസ്ഥാന എക്സിക്യുട്ടിവ് അംഗം സി.എന്‍ ചന്ദ്രന്, സി. രവീന്ദ്രന്, താവം ബാലകൃഷ്ണന്, അരയ സമാജം പ്രസിഡന്റ് വിനയന്, സെക്രട്ടറി പുഷ്കരന്, കെ.എം സപ്ന, എ. സുരേശന്, പി.എ പത്മനാഭന്, ലജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."