HOME
DETAILS
MAL
സഊദിയിൽ ഇന്ന് 1,310 രോഗമുക്തി, 30 മരണം, 1,019 പുതിയ രോഗ ബാധിതർ
backup
August 27 2020 | 12:08 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,310 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 രോഗികൾ മരണപ്പെടുകയും 1,019 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
التقرير اليومي #فيروس_كورونا_الجديد.#واس_عام pic.twitter.com/ssCateDu5y
— واس العام (@SPAregions) August 27, 2020
21,815 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,582 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
മക്ക 96, റിയാദ് 56, ഉനൈസ 52, മദീന 50 എന്നവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ ഇന്ന് കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,785 ആയും വൈറസ് ബാധിതർ 311,855 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,310 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 286,255 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."