HOME
DETAILS
MAL
ആറളത്ത് വീണ്ടും കാട്ടാന ആക്രമണം
backup
August 27 2018 | 06:08 AM
ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും ഭീതി വിതച്ച് കാട്ടാന ആക്രമണം. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ഇന്നലെ ആറളം ഫാം തൊഴിലാളികളുടെ വിശ്രമകേന്ദ്രവും പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന ഷെഡും തകര്‍ത്തു.
ഫാമിലെ കായ്ഫലമുള്ള 40 തെങ്ങുകളും കുത്തിമറിച്ചിട്ടുണ്ട്. ഉത്രാടനാളിലാണ് ഫാമില്‍ കാട്ടാനക്കൂട്ടമിറങ്ങിയത്. ഇവിടെ 150 ഓളം തെങ്ങുകളാണ് ആനകള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ കുത്തിമറിച്ചിട്ടത്. രണ്ടാം ബ്ലോക്കിലെ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച ഷെഡാണ് തകര്‍ത്തത്. തൊഴിലാളികള്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സാധനസാമഗ്രികളും പാത്രങ്ങളും നശിപ്പിച്ചിട്ടുണ്ട്. ഫാമില്‍ തമ്പടിച്ച കാട്ടാനകള്‍ മാസങ്ങളോളമായി ഫാമിന് വരുത്തിയത് കോടികളുടെ നഷ്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."